ഗൊലാൻ കുന്നുകളിലെ റോക്കറ്റ് ആക്രമണം ; മറുപടി തീ കൊണ്ടായിരിക്കുമെന്ന്​ ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

ദുബൈ: അധിനിവിഷ്ട ഗൊലാൻ കുന്നുകളിലെ റോക്കറ്റ് ആക്രമണത്തിൽ ലബനാനു നേരെ തിരിച്ചടിക്കൊരുങ്ങി ഇസ്രായേൽ. പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഇസ്രായേൽ സുരക്ഷാ മന്ത്രിസഭാ യോഗം പ്രത്യാക്രമണം ചർച്ചചെയ്തു. ഇസ്രായേൽ നിയന്ത്രിത ഗൊലാൻ കുന്നിൽ മ​ജ്ദ​ൽ ഷം​സി​ലെ ഡ്രൂ​സ് ടൗ​ണി​ൽ​ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഫു​ട്ബാ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ​​ നടന്ന റോക്കറ്റാക്രമണത്തിലാണ്​ 12 കുട്ടികൾ കൊല്ലപ്പെട്ടത്​. അറബി സംസാരിക്കുന്ന ഡ്രൂസ്​ മത വംശീയവിഭാഗം താമസിക്കുന്ന ഗ്രാമമാണ്​ മജ്​ദൽ ഷംസ്​. സിവിലിയൻ കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയെന്നാരോപിച്ചാണ്​ ഹിസ്​ബുല്ലക്കും ലബനാനും എതിരെ ഇസ്രായേലി​ന്‍റെ പടയൊരുക്കം. എന്നാൽ മജ്​ദൽ ഷംസിനു നേർക്ക്​ തങ്ങൾ റോക്കറ്റ്​ അയച്ചില്ലെന്ന് ഹിസ്​ബുല്ല നേതൃത്വം ആവർത്തിച്ചു.

സംഭവത്തെ കുറിച്ച്​ അന്വേഷണം വേണമെന്ന്​ ലബനാൻ സർക്കാറും ആവശ്യപ്പെട്ടു. എന്നാൽ മറുപടി തീ കൊണ്ടായിരിക്കുമെന്ന്​ മന്ത്രി ബെൻ ഗവിർ പറഞ്ഞു. ശക്​തമായ പ്രത്യാക്രമണം ഉറപ്പാണെന്ന്​ സൈനിക നേതൃത്വവും മുന്നറിയിപ്പ്​ നൽകി. അമേരിക്കൻ പര്യടനം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയ നെതന്യാഹുവിന്‍റെ അധ്യക്ഷതയിൽ മിനി സുരക്ഷാ മന്ത്രിസഭ യോഗം ചേർന്ന്​ സ്​ഥിതിഗതികൾ വിലയിരുത്തി. പ്രത്യാക്രമണത്തിന്‍റെ സമയവും സ്​ഥലവും തീരുമാനിക്കാൻ യോഗം നെതന്യാഹുവിനെയും പ്രതിരോധമന്ത്രി യോവ്​ ഗാലൻറിനെയും ചുമതലപ്പെടുത്തി.

വ്യാപക യുദ്ധം ഒഴിവാക്കണമെന്ന്​ ഇസ്രായേലിനോട്​ നിർദേശിച്ചതായി അമേരിക്ക വ്യക്തമാക്കി. അതേസമയം, ഇസ്രായേൽ സുരക്ഷ പ്രധാനമാണെന്നും യു.എസ്​ നേതൃത്വം വ്യക്​തമാക്കി. ആപൽക്കരമായ മേഖലായുദ്ധത്തിലേക്ക്​ കാര്യങ്ങൾ നീങ്ങുന്നത്​ എന്തു വിലകൊടുത്തും തടയണമെന്ന്​ യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ്​ പറഞ്ഞു. പുതിയ സംഭവവികാസങ്ങളിൽ യൂറോപ്യൻ യൂനിയനും ആശങ്ക പ്രകടിപ്പിച്ചു. ലബനാനെ അക്രമിച്ചാൽ വെറുതെയിരിക്കില്ലെന്ന്​ ഇറാൻ മുന്നറിയിപ്പ്​ നൽകി.​ പുതിയ ഉപാധികൾ മുന്നോട്ടുവെച്ച്​ വെടിനിർത്തൽ ചർച്ച അട്ടിമറിക്കാനുള്ള നീക്കം നെതന്യാഹു തുടരുകയാണ്​. ജീവിച്ചിരിക്കുന്ന ബന്ദികളുടെ വിവരം ഹമാസ്​ കൈമാറണം എന്ന ഉപാധിയാണ്​ പുതുതായി നെതന്യാഹു മുന്നോട്ടുവെച്ചതെന്ന്​ ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ഇറ്റലിയിലെ റോമിൽ ഇസ്രായേൽ സംഘവും മധ്യസ്​ഥ രാജ്യങ്ങളും യോഗം ചേർന്നെങ്കിലും തീരുമാനമൊന്നും ആയില്ല. മൊസാദ്​ തലവൻ ഡേവിഡ് ബാർണിയയുടെ നേതൃത്വത്തിൽ ആയിരുന്നു റോം ചർച്ച. സി.ഐ.എ ഡയറക്ടർ വില്യം ബേൺസ്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽഥാനി, ഈജിപ്ത്​ ഇന്റലിജൻസ് മേധാവി അബ്ബാസ് കമാൽ എന്നിവരാണ് ചർച്ചയിൽ പ​ങ്കെടുത്തത്.അതിനിടെ, ഗസ്സയിലുടനീളം ഇസ്രായേൽ ആക്രമണം കടുപ്പിക്കുകയാണ്​. 66 പേരാണ്​ ഇന്നലെ കൊല്ലപ്പെട്ടത്​. ഒഴിഞ്ഞു പോകാൻ സൈന്യം ആവശ്യപ്പെട്ടതോ​ടെ പതിനായിരങ്ങളാണ്​ വീണ്ടും ദുരിതത്തിലായത്​.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...