ഡ്രഡ്ജിങ് യന്ത്രം സജ്ജം ; ടെക്നിക്കൽ പരിശോധനയ്ക്ക് തൃശൂരിൽ നിന്നുള്ള സംഘം ഷിരൂരിലേക്ക്

For full experience, Download our mobile application:
Get it on Google Play

ഷിരൂര്‍ : ഷിരൂരിൽ അർജുന്റെ രക്ഷാദൗത്യത്തിന് തൃശൂരിൽ നിന്നുള്ള ഡ്രഡ്ജിങ് യന്ത്രം സജ്ജം. ടെക്നിക്കൽ പരിശോധനയ്ക്ക് തൃശൂരിൽ നിന്നുള്ള സംഘത്തിന് പുറപ്പെടാൻ അനുമതി ലഭിച്ചു. ഡ്രഡ്ജിങ് യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനും ആകും ഷിരൂരിലേക്ക് പോവുക. അവിടെയെത്തി പരിശോധിച്ച ശേഷം യന്ത്രം കൊണ്ടുപോകുന്നതിൽ അന്തിമ തീരുമാനം എടുക്കും. 25 അടി താഴ്ച്ചയിൽ വരെ ചെളി നീക്കം ചെയ്യാൻ കഴിയുന്നതാണ് യന്ത്രം. ഗംഗാവാലി പുഴയിലെ അടിയൊഴുക്കിൽ യന്ത്രം പ്രവർത്തിപ്പിക്കാൻ ആകുമോയെന്ന് പരിശോധിക്കും. കാർഷിക ഗവേഷണ കേന്ദ്രവും കാർഷിക യന്ത്രവസ്കരണം മിഷനും ചേർന്ന് പ്രത്യേകം തയ്യാറാക്കിയതാണ് ജലോപരിതലത്തിൽ സഞ്ചരിക്കുന്ന ഡ്രജിങ്ങ് യന്ത്രം. കോഴിക്കോട് മറൈൻ ഇൻഡസ്ട്രീസിൽ നിന്ന് പ്രത്യേകം തയ്യാറാക്കിയതാണ് യന്ത്രം. രക്ഷാദൗത്യം നിര്‍ത്തിവെക്കരുതെന്നും തുടരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു.

രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ടീമുകളുടെ ശ്രമങ്ങൾക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു. വരുന്ന 21 ദിവസം മഴ പ്രവചിച്ചതിനാലാണ് കാലാവസ്ഥ അനുകൂലമായാൽ മാത്രം തെരച്ചിൽ നടത്താനുള്ള നീക്കം. അർജുനായുള്ള തെരച്ചിൽ നിർത്തരുതെന്ന് അർജുൻ്റെ കുടുംബം ഇന്നലെ പ്രതികരിച്ചിരുന്നു. ഒരു കാരണവശാലും തെരച്ചിൽ നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. പെട്ടെന്ന് തെരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബഖ്ത്യാർപൂരിന്റെ പേര് നിതീഷ്പൂരാക്കണമെന്ന് ബിഹാറിലെ മന്ത്രി ; നിർദ്ദേശം തള്ളി ജെഡിയു

0
പാട്‌ന : ബിഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജന്മസ്ഥലമായ ബഖ്ത്യാർപൂരിന്റെ...

പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും ടി. വീണക്കുമെതിരായ ഇഡി നടപടികള്‍ക്കിടെ ഫേസ്ബുക് പോസ്റ്റുമായി...

0
കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസ് എംഎല്‍എക്കും...

‘എസ്ഐആർ രക്തരഹിത കൂട്ടക്കൊല’ ; വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതിൽ രൂക്ഷവിമർശനവുമായി പ്രകാശ്...

0
ഹൈദരാബാദ് : വോട്ടർപട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ നീക്കം ചെയ്യുന്നത് ‘രക്തരഹിത...

കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്

0
കോഴിക്കോട്: കോഴിക്കോട് ടൗൺ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രം​ഗത്ത്. സി...