Tuesday, September 10, 2024 1:46 pm

അനധികൃത കോച്ചിംഗ് സെൻ്ററുകൾക്കെതിരെ നടപടി ; 13 കോച്ചിംഗ് സെൻ്ററുകൾ സീൽ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡല്‍ഹി : അനധികൃത കോച്ചിംഗ് സെൻ്ററുകൾക്കെതിരെ നടപടി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റേതാണ് നടപടി. അനധികൃതമായി പ്രവർത്തിക്കുന്ന 13 കോച്ചിംഗ് സെൻ്ററുകൾ സീൽ ചെയ്തു. ഐഎഎസ് ഗുരുകുൽ, ചാഹൽ അക്കാദമി, പ്ലൂട്ടസ് അക്കാദമി, സായ് ട്രേഡിംഗ്, ഐഎഎസ് സേതു, ടോപ്പേഴ്സ് അക്കാദമി, ദൈനിക് സംവാദ്, സിവിൽസ് ഡെയ്‌ലി ഐഎഎസ്, കരിയർ പവർ, 99 നോട്ടുകൾ, വിദ്യാ ഗുരു, ഗൈഡൻസ് ഐഎഎസ്, ഐഎഎസ് ഫോർ ഈസി എന്നീ സ്ഥാപങ്ങളാണ് സീൽ ചെയ്തത്.ചട്ടങ്ങൾ ലംഘിച്ച് ബേസ്‌മെൻ്റിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലാണ് നടപടി എന്ന് അധികൃതർ വ്യക്തമാക്കി. റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ പോലീസ് നേരത്തെ സീൽ ചെയ്തിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് എംസിഡി അറിയിച്ചു. അതിനിടെ കോച്ചിംഗ് സെൻ്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ബെസ്‌മെൻ്റിന് ഫയർഫോഴ്സ് എൻഒസി നൽകിയത് സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണെന്ന് കണ്ടെത്തി. ലൈബ്രറിയും ക്ലാസ് റൂമും പ്രവർത്തിച്ചത് നിയമവിരുദ്ധമായാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഡൽഹി ഫയർഫോഴ്സ് പരിശോധന റിപ്പോർട്ട് പോലീസിന് കൈമാറി. ഇന്നും വിവിധ കോച്ചിംഗ് സെൻ്ററുകളിൽ പരിശോധന തുടരുമെന്ന് എംസിഡി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

പ​ഞ്ചാ​ബി​ല്‍ ആം ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വ് അജ്ഞാതൻ്റെ വെടിയേറ്റ് മരിച്ചു

0
ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ല്‍ ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​താ​വ് അജ്ഞാതൻ്റെ വെടിയേറ്റ് മരിച്ചു....

തോട്ടക്കോണം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ഔഷധ സസ്യ തോട്ടത്തിൻ്റെ പ്രവർത്തനോദ്ഘാടനം നടന്നു

0
പന്തളം : തോട്ടക്കോണം ഗവഃ ഹയർ സെക്കണ്ടറി സ്കൂളിലെ ജെെവ വെെവിധ്യ...

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി

0
മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി. വിവാഹത്തിന് നാല് ദിവസം...

പുതിയ ഐഫോൺ 16 സീരിസ് വേരിയന്റുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു

0
ദില്ലി : പുതിയ ഐഫോൺ 16  സീരിസ് വേരിയന്റുകളുടെ ഇന്ത്യയിലെ വില...