വിപ്പ് നല്‍കാന്‍ അധികാരം തനിക്കാണെന്ന് റോഷി അഗസ്റ്റിന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള കോണ്‍ഗ്രസില്‍ (എം) വിപ്പ് നല്‍കാനുള്ള അധികാരം തനിക്കാണെന്ന് ജോസ് കെ.മാണി പക്ഷം എം.എല്‍.എ റോഷി അഗസ്റ്റിന്‍. പാര്‍ട്ടി അംഗങ്ങള്‍ വിപ്പ് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. വിപ്പ് നല്‍കാനുള്ള അധികാരം തനിക്കാണെന്ന് നിയമസഭയുടെ രേഖകളിലുണ്ട്. വിപ്പ് പാലിച്ചില്ലെങ്കില്‍ ജോസഫ് പക്ഷത്തിനെതിരെ കര്‍ശന നടപടിയുണ്ടാകും. വിപ്പിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്നവര്‍ അതും ഓര്‍ക്കണമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അവിശ്വാസത്തെ പിന്തുണച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന് യു.ഡി.എഫ് പറയുന്നത് എന്തര്‍ത്ഥത്തിലാണ്. തങ്ങള്‍ക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചവര്‍ക്ക് എങ്ങനെ വീണ്ടും നടപടിയെടുക്കാനാവുമെന്നും റോഷി ചോദിക്കുന്നു. അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ജോസ് പക്ഷത്തെ റോഷി അഗസ്റ്റിന്റേയും എന്‍.ജയരാജന്റെയും തീരുമാനം. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ജോസഫ് പക്ഷത്തിനു വേണ്ടി മോന്‍സ് ജോസഫ് വിപ്പ് നല്‍കിയിരുന്നു. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് സി.എഫ് തോമസ് സഭയില്‍ ഹാജരാകില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...