ചര്‍ച്ചകള്‍ക്ക് ഫലമുണ്ടായില്ലെങ്കില്‍ അടുത്ത സംസാരം ആയുധം കൊണ്ട് ; ചൈനയ്ക്ക് ശക്തമായ താക്കീതുമായി ബിവിന്‍ റാവത്ത്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: സൈനിക, നയതന്ത്ര തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഫലമുണ്ടായില്ലെങ്കില്‍ അതിര്‍ത്തി വിഷയത്തില്‍ ചൈനയുമായി സൈനിക നടപടിയാണ് അടുത്ത ഘട്ടമെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ സൈനിക, നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ് .

അതു പരാജയപ്പെട്ടാല്‍ മാത്രമേ ഇത് സൈനിക നടപടി എന്ന പരിഹാരമാര്‍ഗം തേടൂ എന്നും റാവത്ത് പറഞ്ഞു. ഫിംഗര്‍ ഏരിയ, ഗാല്‍വാന്‍ വാലി, ഹോട്ട് സ്പ്രിംഗ്‌സ്, കോങ്റംഗ് നള തുടങ്ങി നിരവധി മേഖലകളില്‍ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങളെച്ചൊല്ലി ഇന്ത്യയും ചൈനയും ഏപ്രില്‍-മെയ് മുതല്‍ ഏറ്റുമുട്ടലിലാണ്. ലെഫ്റ്റനന്റ് ജനറല്‍ തലത്തില്‍ ചര്‍ച്ചകള്‍ കഴിഞ്ഞ മൂന്ന് മാസമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലങ്ങളൊന്നും നേടാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

അതിര്‍ത്തി മേഖലയിലെ ഭൂമിശാസ്ത്ര പ്രത്യേകതയാണ് പലപ്പോഴും സംഘര്‍ഷത്തിന് കാരണം. കൃത്യമായ അതിര്‍ത്തി നിശ്ചയിക്കാന്‍ സാധിക്കാത്ത നിരവധി പ്രദേശങ്ങളുണ്ട്. അതിനാല്‍ ചര്‍ച്ചകളിലൂടെ പിന്മാറ്റം തീരുമാനിക്കലാണ് അഭികാമ്യം. നിരീക്ഷണം നടത്തി ഇരുരാജ്യങ്ങളും പരസ്പരം അതിര്‍ത്തിയിലെ ദൂരം കണക്കാക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഭരണകൂടം സമാധാന പരമായി പ്രശ്നം പരിഹരിക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തുകയാണ്. എന്നാല്‍ തല്‍സ്ഥിതി പുന: സ്ഥാപിക്കാന്‍ പ്രതിരോധ സേനകള്‍ പ്രതിജ്ഞാ ബദ്ധമാണെന്നും സൈനിക നീക്കത്തിന് ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....