കോട്ടയം : കാനം രാജേന്ദ്രന് മറുപടി പറയേണ്ട സമയം ആയിട്ടില്ലെന്നും യു.ഡി.എഫില്‍ നിന്ന് പുറത്തായെന്ന് കരുതി മുന്നണി ബന്ധം വേണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ആരെയും സമീപിച്ചിച്ചിട്ടില്ലെന്നും റോഷി അഗസ്റ്റിന് എം.എല്‍.എ. യു.ഡി.എഫ് വിട്ടുവരുന്നവര്‍ക്കുള്ള വെന്റിലേറ്ററല്ല ഇടത് മുന്നണിയെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു റോഷി അഗസ്റ്റിന്.
കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ള നിലപാട് കെ.എം മാണി പഠിപ്പിച്ച രാഷ്ട്രീയമാണ്. നിലവില്‍ സ്വതന്ത്രമായി മുന്നോട്ട് പോകാനാണ് ആലോചിക്കുന്നത്. യു.ഡി.എഫില്‍ നിന്ന് പുറത്ത് പോയതല്ല, പുറത്താക്കിയതാണ്. ഈ ഘട്ടത്തില്‍ ആരേയും പിണക്കാന്‍ ഇല്ലെന്നും റോഷി അഗസ്റ്റിന് വ്യക്തമാക്കി.