തിരുവനന്തപുരം : കെ എം മാണിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മന്ത്രി റോഷി അഗസ്റ്റിന്‍. മാണി സാറിനെക്കുറിച്ച് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. കേരളത്തിലെ പൊതു സമൂഹത്തിന് ബോധ്യമുണ്ട്. അതിനെക്കുറിച്ചൊന്നും ആരും ഇനി വിശദീകരിക്കേണ്ട കാര്യമില്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു.
മാണി സാര്‍ അന്തരിച്ചു. ഞങ്ങളുടെ മാനസിക വിഷമമാണത്. അദ്ദേഹത്തിന്റെ പേരില്‍ ഒരു പരാമര്‍ശത്തിന് താന്‍ തയ്യാറല്ല എന്നും മന്ത്രി പറഞ്ഞു. കെ എം മാണിക്കെതിരെ സര്‍ക്കാര്‍ നിലപാടാണ് സുപ്രീംകോടതിയെ അറിയിച്ചതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, നിങ്ങള്‍ ആ രേഖയൊന്ന് കാണിക്ക് എന്നായിരുന്നു മറുപടി.
ആര് അറിയിച്ചു , എന്ത് അറിയിച്ചു . പറ നിങ്ങള്‍ പറയൂ എന്നും റോഷി പറഞ്ഞു. അഭിപ്രായം പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ടെന്ന് ജോസ് കെ മാണി പറഞ്ഞല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അപ്പോള്‍ പൂര്‍ത്തിയായി, ചെയര്‍മാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്നോട് ചോദിക്കുകയേ ചെയ്യേണ്ടെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.