ഇടുക്കിയിൽ റോഷി അഗസ്റ്റിൻ ; പ്രഖ്യാപനം നടത്തി ജോസ് കെ മാണി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മന്ത്രി റോഷി അഗസ്റ്റിനെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി പ്രഖ്യാപിച്ചു. ഇതോടെ എൽ.ഡി.എഫിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനാണ് ഇടുക്കി വേദിയായത്. റോഷി അഗസ്റ്റിൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയുടെ കട്ടപ്പനയിലെ സമാപന വേദിയിലായിരുന്നു അപ്രതീക്ഷിത പ്രഖ്യാപനം. ഇടുക്കിയുടെ വികസന നായകൻ റോഷി തന്നെയായിരിക്കുമെന്നും മണ്ഡലത്തിൽ അദ്ദേഹത്തിന് ബദലായി മറ്റൊരു പേരില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. പ്രതീക്ഷിച്ച തീരുമാനമാണ് റോഷിയുടെ ഇടുക്കിയിലെ സ്ഥാനാർഥിത്വമെങ്കിലും മുന്നണിയിലെ ഔദ്യോഗിക ചർച്ചകൾ അവസാനിക്കും മുന്നേയുള്ള ജോസ് കെ മാണിയുടെ പരസ്യ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു.

കേരള കോൺഗ്രസ് എമ്മിൻ്റെ എല്ലാ എം.എൽ.എമാരും ഇക്കുറിയും മത്സരിക്കുമെന്ന് ജോസ് കെ മാണി വിവരിച്ചു. നിലവിലെ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാൽനൂറ്റാണ്ടായി ഇടുക്കിയിലെ എം. എൽ.എയായി തുടരുന്ന റോഷി അഗസ്റ്റിൻ തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. 2021 ൽ യു.ഡി.എഫ് സ്ഥാനാ‍ർഥി കെ ഫ്രാൻസിസ് ജോർജിനെ 5573 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് റോഷി നിയമസഭയിലെത്തിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...