തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ആർപിഎഫ് ഉദ്യോഗസ്ഥന് അക്രമികളുടെ മർദനം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : റെയിൽവേ സ്റ്റേഷനിൽ എത്തി ബഹളം വയ്ക്കുകയും സ്റ്റേഷൻ മാസ്റ്ററോട് രൂക്ഷമായി പെരുമാറുകയും ചെയ്തത് ചോദ്യം ചെയ്ത ആർപിഎഫ് ഉദ്യോഗസ്ഥന് മൂന്നംഗ സംഘത്തിന്‍റെ മർദനം. തലയ്ക്കു പരുക്കേറ്റ ആർപിഎഫ് ഉദ്യോഗസ്ഥൻ ശാന്തറാവുവിനെ (56) തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6ന് ആണ് സംഭവം. സുഹൃത്തിനെ യാത്ര അയയ്ക്കാൻ എത്തിയ സംഘമാണ് അക്രമം കാട്ടിയത്.

ഇവർ ലഹരി ഉപയോഗിച്ചിരുന്നതായി പോലിസ് പറഞ്ഞു. ശാന്തറാവുവിനെ മർദിച്ച് അവശനാക്കി. നെറ്റിയിലും തലയ്ക്കും പരുക്കേറ്റ  ഉടൻതന്നെ തിരുവല്ല പോലീസ് എത്തി പ്രതികളെ കീഴടക്കുകയായിരുന്നു. സിഐ പി.ബി. വിനോദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് അക്രമി സംഘത്തിൽ ഒരാളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ആലപ്പുഴ ചമ്പക്കുളം മയ്യൻകുഴി അജി (32), തിരുവല്ല മ‍ഞ്ഞാടി ഉതിമൂട്ടിൽ ജിബിൻ (27), കവിയൂർ കുന്നിൽ താഴെ ശ്രീജിത്ത് ( ലിജിൻ–32) എന്നിവരാണ് കസ്റ്റഡിയിലുളളത്. തുടർനടപടികൾ കോട്ടയം റെയിൽവേ പോലീസ് സ്വീകരിക്കുമെന്ന് തിരുവല്ല സിഐ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 7...

ചൈനയുടെ മൗനം ഇരു രാജ്യങ്ങൾക്കും വിനയാകുന്നു; ഹിമാലയൻ മലനിരകളിൽ വൻ പ്രളയങ്ങൾ ഒളിഞ്ഞിരിക്കുന്നതായി ആശങ്ക

0
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലം ടിബറ്റിലും നേപ്പാളിലും ഉണ്ടാകുന്ന പ്രളയങ്ങൾ ഹിമാലയൻ...

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...