തിരുവനന്തപുരം : ബി.ജെ.പിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണുന്നത് തെറ്റെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. കൊൽക്കത്ത സയൻസ് സിറ്റിയിൽ നടന്ന ആർഎസ്എസ് പരിപാടിക്കിടെയാണ് പരാമർശം. ആർ.എസ്.എസിന് രാഷ്ട്രീയ അജണ്ടയില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസിന്റെ ഏക ലക്ഷ്യം ഹിന്ദു സമൂഹത്തിന്റെ ഐക്യമാണെന്ന് അദ്ദേഹം പറഞ്ഞു. “ആർഎസ്എസ് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. പലർക്കും ആർഎസ്എസിന്റെ പ്രവർത്തനം മനസ്സിലാകുന്നില്ല. ആർ.എസ്.എസ് ഹിന്ദു സമൂഹത്തിന്റെ പുരോഗതിയെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. അത് ഒരു തരത്തിലുള്ള ശത്രുതയോടെയും പ്രവർത്തിക്കുന്നില്ല. ആർഎസ്എസിന്റെ വളർച്ച പലരുടെയും താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തിയേക്കാം, പക്ഷേ തങ്ങൾക്ക് ആരും ശത്രുക്കളല്ല” എന്ന് മോഹൻ ഭഗവത് പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























