കൊല്ലം : ആര്‍.എസ്.എസ് നേതാവിനെ വെട്ടിപ്പരിക്കേൽപിച്ച കേസില്‍ രണ്ടുപേർ കൂടി അറസ്റ്റിൽ. കൊറ്റങ്കര മേക്കോണ്‍ അഞ്ചുവിളിപ്പുറം ലക്ഷ്മിവിലാസത്തില്‍ മുത്തുലാല്‍ (24), ചന്ദനത്തോപ്പ് മേലേവിള ജങ്ഷന് സമീപം മേലേവിള വീട്ടില്‍ ഇര്‍ഫാന്‍ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19ന് രാത്രി 10.15 ഓടെയാണ് നാന്തിരിക്കലിൽ ആര്‍.എസ്.എസ് കുണ്ടറ നഗര്‍ കാര്യവാഹക് വിനീതിനെ മുഖംമൂടി ധരിച്ച രണ്ട് ബൈക്കുകളിലെത്തിയ ആറുപേര്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേൽപിച്ചത്.
സംഭവത്തെ തുടർന്ന് ഒന്നാം പ്രതി അനീഷ് കുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇനി മൂന്നു പേര്‍കൂടി പിടിയിലാകാനുണ്ട്. ഇവര്‍ കേരളം വിട്ടതായാണ് പോലീസ് നിഗമനം. ശാസ്താംകോട്ട ഡി.വൈ.എസ്.പി എസ്. ഷെരീഫിന്‍റെ നേതൃത്വത്തില്‍ കുണ്ടറ ഇന്‍സ്പെക്ടര്‍ ആര്‍. രതീഷ്, എസ്.ഐ അഭിലാഷ്, എ.എസ്.ഐമാരായ ജെയിന്‍, സതീഷ്, സി.പി.ഒമാരായ ദീപക്, അനീഷ്, ശ്രീജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























