കേരള പോലീസ് കവാത്ത് മറക്കുന്ന സേനയായി മാറരുത്​ ; ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജനങ്ങളെ ഭിന്നിപ്പിക്കാനാണ്​ ആര്‍.എസ്.എസും എസ്.ഡി.പി.ഐയും ശ്രമിക്കുന്നതെന്നും ഇതിനായി ചോര വീഴ്ത്തുന്ന കാര്യത്തില്‍ ഇരുസംഘടനകളും ഒരുമിച്ചാണെന്നും സി.പി.ഐ ദേശീയ സെക്ര​ട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി. വര്‍ഗീയ രാഷ്​ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ യുവജന പ്രതിരോധം’ മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ് ആലപ്പുഴയില്‍ സംഘടിപ്പിച്ച മാനവസൗഹാര്‍ദ റാലിയും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഛത്തിസ്​ഗഢിലെയും അസമിലെയുംപോലെ കവാത്ത് മറക്കുന്ന സേനയായി കേരള പോലീസ് മാറാന്‍ പാടില്ലെന്ന്​ ബിനോയ് വിശ്വം പറഞ്ഞു. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ്​ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോന്‍, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, വയലാര്‍ ശരത്ചന്ദ്രവര്‍മ, പി.വി. സത്യനേശന്‍, എം.കെ. ഉത്തമന്‍, ജി. കൃഷ്ണപ്രസാദ്, പി.എസ്.എം. ഹുസൈന്‍, ഇ.കെ. ജയന്‍, യു. അമല്‍, അസ്​ലം ഷാ എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി സനൂപ് കുഞ്ഞുമോന്‍ സ്വാഗതവും എം. കണ്ണന്‍ നന്ദിയും പറഞ്ഞു. മാനവസൗഹാര്‍ദ റാലിയും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...