ആര്‍എസ്എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി ജയിലിലടച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പയ്യന്നൂരില്‍ നിരവധി കേസുകളിലെ പ്രതിയായ ആര്‍.എസ്. എസ് പ്രവര്‍ത്തകനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ആര്‍. എസ്. എസ് പ്രവര്‍ത്തകനും മുന്‍ പയ്യന്നൂര്‍ താലൂക്ക് കാര്യവാഹകുമായ ആലക്കാട് ബിജുവെന്ന കാനാമീത്തലെ വീട്ടില്‍ ബിജുവിനെയാ(44)ണ് പെരിങ്ങോം പോലീസ് ജയിലില്‍ അടച്ചത്. എട്ടോളം കേസുകളിലെ പ്രതിയായ ബിജുവിനെതിരെ കാപ്പചുമത്തുന്നതിനായി പെരിങ്ങോം ഇന്‍സ്പെക്ടര്‍ പി.സുഭാഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിവരമറിഞ്ഞ ബിജു കാപ്പ ട്രിബ്യൂണിലിനെ സമീപിച്ചുവെങ്കിലും ഇയാളുടെ വാദം തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബിജുവിനെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി ജയിലില്‍ അടച്ചത്.

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ കുന്നരുവിലെ ധനരാജ് വധക്കേസിലെ പ്രതിയായ ഇയാള്‍ വധശ്രമം ഉള്‍പ്പെടെ മറ്റു നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ജനുവരിയില്‍ വീട്ടില്‍വച്ച്‌ ബോംബ് നിര്‍മ്മിക്കുന്നതിനിടേ ഉണ്ടായ സ്‌ഫോടനത്തില്‍ ഇയാളുടെ കൈപ്പത്തി തകര്‍ന്നിരുന്നു. ബിജുവിന്റെ വീട്ടില്‍ വച്ച്‌ ഉണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ സ്വന്തം അമ്മയ്ക്കടക്കം പരിക്കേറ്റിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം : പ്രതി പിടിയിൽ

0
പന്തളം : മധ്യവയ്സകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്...

0
തൃശൂര്‍: പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള വലിയ പോരാട്ടമാണ്...

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...