വീട്ടില്‍ അതിക്രമിച്ച് കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് റിമാന്റിൽ

For full experience, Download our mobile application:
Get it on Google Play

അടൂര്‍: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. കൊല്ലം പോരുവഴി ഇടക്കാട് ഒറ്റപ്ലാവിള തെക്കേതില്‍ വീട്ടില്‍ വി. അഖിലിനെ (23)യാണ് ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഇയാള്‍ ആറു മാസം മുമ്പാണ് പതിനേഴുകാരിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. ഇന്‍സ്റ്റാഗ്രാമിലും ഫോണ്‍ മുഖേനയും പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ച ശേഷം നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ ഒപ്പം ചെന്നില്ലെങ്കില്‍ വീട്ടില്‍ കയറി എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മേയ് മാസത്തില്‍ ഒരുദിവസം വീട്ടില്‍ അതിക്രമിച്ചകയറിയ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി കിടപ്പു മുറിയില്‍ പിടിച്ചുവലിച്ചു കൊണ്ടുപോയ ശേഷം ഒരുമിച്ചുള്ള ഫോട്ടോകള്‍ പെണ്‍കുട്ടിയുടെ ഫോണില്‍ അനുജത്തിയെക്കൊണ്ട് എടുപ്പിച്ചു. ലൈംഗിക അതിക്രമം കാട്ടിയപ്പോള്‍ തടഞ്ഞ് ബഹളം കൂട്ടിയ പെണ്‍കുട്ടിയെ ഫോട്ടോകള്‍ പ്രചരിപ്പിച്ച്‌ നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഇയാള്‍ പെണ്‍കുട്ടി പോകുന്നയിടങ്ങളിലെല്ലാമെത്തി ശല്യപ്പെടുത്താന്‍ തുടങ്ങി. കഴിഞ്ഞ 11 ന് രാവിലെ 8.15 ന് കുട്ടി പഠിക്കുന്ന സ്‌കൂളിന്റെ സമീപം എത്തിയ പ്രതി ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോള്‍ മുഖത്തടിക്കുകയും ബലാല്‍ക്കാരമായി പിടിച്ചുകയറ്റുകയും ചെയ്തു. വിജനമായ സ്ഥലത്തെത്തിച്ച ശേഷം ലൈംഗിക അതിക്രമം നടത്തുകയും പുറത്തു പറഞ്ഞാല്‍ വീട്ടില്‍ കയറി എല്ലാരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാതാവിന്റെ മൊഴിപ്രകാരം പോക്‌സോ വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത ഏനാത്ത് പോലീസ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. ഇന്‍സ്‌പെക്ടര്‍ പി.എസ്. സുജിത്ത്, എ എസ് ഐ രാധാകൃഷ്ണന്‍, എസ് സി പി ഓ മുജീബ്, സി പി ഓ ആതിര കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം...

ഹരിത ഓണം 2026 : ലോഗോ പ്രകാശനം ചെയ്തു

0
പത്തനംതിട്ട : മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ഓണാഘോഷം പ്രോത്സാഹിപ്പിക്കുന്നതിനായി ആവിഷ്കരിച്ച ‘ഹരിത...

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം

0
തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജാഗ്രത നിർദേശം....