ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വികസിപ്പിച്ച ആര്‍ടി ലാമ്പിന്‍റെ ഫലം കൃത്യമല്ലെന്ന് കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് പരിശോധനക്കായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് വികസിപ്പിച്ച ആര്‍ടി ലാമ്പിന്‍റെ ഫലം കൃത്യമല്ലെന്ന് കണ്ടെത്തല്‍. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ലാമ്പ് പരിശോധിച്ചത്. പോസിറ്റീവ് കേസും നെഗറ്റീവ് കേസും തമ്മിലുള്ള വ്യത്യാസം മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും പരിശോധനയുടെ കൃത്യത 45.6 ശതമാനം മാത്രമാണെന്നുമാണ് കണ്ടെത്തല്‍. ഉപകരണം മെച്ചപ്പെടുത്തി വീണ്ടും പരിശോധനയ്ക്ക് അയക്കുമെന്നാണ് ശ്രീചിത്രയുടെ വിശദീകരണം. കൊവിഡ് പരിശോധനാ രംഗത്ത് വലിയ പ്രതീക്ഷ നല്‍കിയതായിരുന്നു ശ്രീചിത്രയിലെ ആര്‍ടി ലാമ്പിന്‍റെ കണ്ടെത്തല്‍. കുറഞ്ഞ ചിലവില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഫലം ലഭിക്കുന്ന ഉപകരണം എന്നതായിരുന്നു ഗുണം. ആര്‍ടി ലാമ്പിന്‍റെ പരിശോധന ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നടന്നത്.

പോസിറ്റീവായ 200 സാമ്പിളും നെഗറ്റീവായ 200 സാമ്പിളും പരിശോധിച്ച്‌ 95 ശതമാനം വിജയം നേടിയാലാണ് അംഗീകാരം ലഭിക്കുന്നത്. എന്നാല്‍ 100 സാമ്പിള്‍ പരിശോധിച്ചപ്പോള്‍ തന്നെ പരിശോധന മതിയാക്കിയെന്നാണ് എന്‍ഐവിയുടെ റിപ്പോര്‍ട്ട്. പോസിറ്റീവ് കേസുകളും നെഗറ്റീവ് കേസുകളും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നതാണ് പ്രധാന പോരായ്മയായി പറയുന്നത്. വൈറസിനെ തിരിച്ചറിയാനുള്ള കഴിവ് 55.6 ശതമാനവും കൃത്യത 45.6 ശതമാനും മാത്രമേയുള്ളു. അതിനാല്‍ തന്നെ ഈ ഉപകരണം മുഖേന പരിശോധിക്കുന്നതിലൂടെ പ്രത്യേകിച്ച്‌ ഒരു ഗുണവും ഉണ്ടാവില്ലെന്നും പറഞ്ഞാണ് എന്‍ഐവി റിപ്പോര്‍ട്ട് അവസാനിക്കുന്നത്. ആര്‍ടി ലാമ്പിനെ എന്‍ഐവി പൂര്‍ണമായി തള്ളിയിട്ടില്ലെന്നാണ് ശ്രീചിത്രയുടെ വാദം. ഉപകരണം മെച്ചപ്പെടുത്താനുള്ള ചില നിര്‍ദേശങ്ങള്‍ വെച്ചിട്ടുണ്ടെന്നും അത് നടപ്പിലാക്കി വീണ്ടും പരിശോധനയ്ക്ക് അയക്കുമെന്നും ശ്രീചിത്ര അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...