പാലാ : പുതുവര്‍ഷ ദിനത്തില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പുതുപ്പള്ളി എള്ളുകാലാ മാടയ്ക്കല്‍ രാധാകൃഷ്ണന്റെ (അനിയന്‍കുഞ്ഞ്) മകന്‍ എം.ആര്‍.വിഷ്ണു (22) ആണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ സഹ യാത്രികനായ പാമ്പാടി മീനടം കുരിയക്കാട്ട് അരുണ്‍ (22) പാലാ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭരണങ്ങാനം ഇടമറ്റം റോഡില്‍ വിലങ്ങുപാറയില്‍ ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു അപകടം. ഇരുവരും വാഗമണ്ണില്‍ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വിഷ്ണുവിന്റെ മാതാവ്: സതിയമ്മ. സഹോദരന്‍: വിനീത്.