കോന്നി : റബ്ബർ മരം ഒടിഞ്ഞ് വീണ് മൂന്ന് പശുക്കൾ ചത്തു. കലഞ്ഞൂർ കമ്പകത്തുംപച്ചയിൽ തോട്ടാവള്ളിൽ ശീമോന്റെ ഉടമസ്ഥതയിലുള്ള പശുക്കളാണ് ചത്തത്. തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. കാലിത്തൊഴുത്തിന് പുറത്ത് റബ്ബർ തോട്ടത്തിൽ തീറ്റതിന്നാനായി പശുക്കളെ കെട്ടി ഇട്ടിരിക്കുകയായിരുന്നു. ഇവർ വോട്ട് ചെയ്യുവാൻ പോയ സമയത്തായിരുന്നു സംഭവം നടന്നത്. പശുക്കൾ ചത്തതോടെ കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് നിലച്ചതെന്നും വീട്ടുകാർ പറഞ്ഞു.
കലഞ്ഞൂരിൽ റബ്ബർ മരം ഒടിഞ്ഞ് വീണ് മൂന്ന് പശുക്കൾ ചത്തു
RECENT NEWS
Advertisment