ആഭ്യന്തര വിപണിയിൽ റെക്കോർഡ് തൊട്ട് റബർ വില

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ആഭ്യന്തര വിപണിയിൽ റെക്കോർഡ് തൊട്ട് റബർ വില. ചൊവ്വാഴ്ച ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ സ്പോട്ട് വില കിലോയ്ക്ക് 269 രൂപയായി. ലാറ്റക്സ് കിലോയ്ക്ക് 242 രൂപയുമായി. കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില 268 രൂപയായാണ് വർദ്ധിച്ചത്. 2011 ഏപ്രിൽ 5ന് രേഖപ്പെടുത്തിയ 243 രൂപയായിരുന്നു ദീർഘകാലം ആർഎസ്എസ് 4 റബറിന്റെ ഏറ്റവും ഉയർന്ന വില. 2024 ഓഗസ്റ്റിൽ വില 247 രൂപയായിരുന്നു. ആ റെക്കോർഡ് എല്ലാം തിരുത്തിക്കുറിച്ചാണ് ആഭ്യന്തര റബർ വില 269 രൂപയിൽ എത്തിയത്. ബാങ്കോക്ക് മാർക്കറ്റിൽ കഴിഞ്ഞ ദിവസം 300 രൂപ കടന്ന വില 7 രൂപ കുറഞ്ഞ് 292.74 രൂപയിലെത്തി. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില ഉയർന്നതാണ് റബ്ബർ വില വർദ്ധിക്കാനിടയായ ഒരു പ്രധാന കാരണം. മാത്രമല്ല ബാങ്കോക്ക് വിപണിയിലെ വിലക്കയറ്റം, പ്രധാന റബർ ഉൽപാദക രാജ്യങ്ങളായ തായ്‌ലൻഡ്, മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലെ ഉൽപാദനക്കുറവ് തുടങ്ങിയ പ്രതിസന്ധികളെല്ലാം റബ്ബർ വില വർദ്ധിക്കാൻ ഇടയാക്കിയ കാരണങ്ങളാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...