വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി. ജോയിയെ സെക്രട്ടറിയാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു.നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതോടെയാണ് വി ജോയ് ജില്ലാ സെക്രട്ടറിയുടെ ചുമതല എ എ റഹീമിന് നല്‍കിയത്. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ജോയിയെ തിരികെ കൊണ്ടുവരാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. വി ശിവന്‍കുട്ടി, ഡി.കെ മുരളി, കെ എസ് സുനില്‍കുമാര്‍ എന്നിവരും ജില്ലാ സെക്രട്ടറി ആകാന്‍ താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും സംസ്ഥാന നേതൃത്വം ജോയിക്കൊപ്പമായിരുന്നു.അതേസമയം, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വി ശിവന്‍കുട്ടി വിട്ടുനിന്നത് ചര്‍ച്ചയായി.

വി ജോയിയെ ജില്ലാ സെക്രട്ടറിയായി തുടരാന്‍ അനുവദിച്ചതിലുള്ള എതിര്‍പ്പ് മൂലമാണ് വിട്ടുനില്‍ക്കലെന്നാണ് വിവരം.തിരഞ്ഞെടുപ്പ് ഫല അവലോകന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്കും ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പുമായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. ഇത് ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായുള്ള ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്നാണ് വി ശിവന്‍കുട്ടി വിട്ടുനിന്നത്. സിപിഐഎമ്മിന്റെ സംസ്ഥാന സമിതി അംഗമായ വി ശിവന്‍കുട്ടി തിരുവനന്തപുരത്തെ എല്ലാ സംഘടനായോഗങ്ങളിലും മുടക്കമില്ലാതെ പങ്കെടുക്കുന്ന നേതാവാണ്. മന്ത്രിയായിരുന്നപ്പോഴടക്കം ഒരു തവണ പോലും ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് മാറി നില്‍ക്കുന്ന പതിവ് വി ശിവന്‍കുട്ടിക്കില്ല എന്നിരിക്കെയാണ് ചര്‍ച്ചകള്‍ക്കിടയായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...