‘ഇ ശ്രീധരൻറെ അതിവേഗ റെയിൽപാത പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ല ; പഠിച്ച ശേഷം മാത്രം തീരുമാനമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മെട്രോ മാൻ ഇ ശ്രീധരന്റെ അതിവേഗ റെയിൽപാത പദ്ധതി നടപ്പാക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതിയെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും പഠിച്ച ശേഷം മാത്രമാകും ഇതിൽ തീരുമാനമുണ്ടാകുക എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തിയത്. ഗതാഗത സെക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയെയാണ് ഇ ശ്രീധരൻറെ അതിവേഗ റെയിൽപാത പദ്ധതിയെ കുറിച്ച് പഠിക്കാൻ നിയോഗിച്ചിരിക്കുന്നത്. ഇക്കാര്യം സംസ്ഥാന സർക്കാർ നേരെത്തെ തന്നെ അറിയിച്ചിരുന്നു. റെയിൽവെ മേഖലയിലെ വിദഗ്ധൻ ജെ വിനയൻ, ധനകാര്യ വിദഗ്ധൻ ഡോ. സി വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങൾ.

കെ റെയിലിനെ ശക്തമായി എതിർത്ത പരിസ്ഥിതി പ്രവർത്തകനായിരുന്നു ശ്രീധർ രാധാകൃഷ്ണൻ. പാരിസ്ഥിതിക ആഘാതം പഠിക്കാതെ ശ്രീധരൻറെ പദ്ധതി നടപ്പാക്കരുതെന്ന് കെ റെയിൽ വിരുദ്ധസമിതിയും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി പദ്ധതിയുടെ കാര്യത്തിൽ 15 ദിവസത്തിനുള്ളിൽ സർക്കാർ തീരുമാനമെടുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. തുടർന്നാണ് ഇന്ന് ചേർന്ന് വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...