അമ്മയുടെ കുടുംബ സംഗമവുമായി ബന്ധപ്പെട്ട് നടി അൻസിബ അയച്ച വിയോജനക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമവുമായി ബന്ധപ്പെട്ട് നടി അൻസിബ അയച്ച വിയോജനക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്. ഒരു മതേതര സംഘടനയായ അമ്മ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്പോൺസർഷിപ്പ് സ്വീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് അൻസിബയുടെ പ്രധാന വിമർശനം. ഈ ആശങ്കകൾ ഉന്നയിച്ച് ജനുവരി 14നാണ് താരം അമ്മ നേതൃത്വത്തിന് ഇമെയിൽ അയച്ചത്.ഒരു പ്രത്യേക മതവിഭാഗത്തിന്റെ സ്പോൺസർഷിപ്പ് ഇന്ന് സ്വീകരിച്ചാൽ, നാളെ മറ്റൊരു മതവിഭാഗം സമാനമായ ആവശ്യവുമായി വന്നാൽ അതും സംഘടനയ്ക്ക് സ്വീകരിക്കേണ്ടി വരും. ഇത് ഒരു മതേതര കാഴ്ചപ്പാടിൽ നിൽക്കുന്ന സംഘടനയുടെ മുന്നോട്ടുപോക്കിനെ ബാധിക്കും.

അതിനാൽ സ്പോൺസർഷിപ്പ് സ്വീകരിക്കുകയാണെങ്കിൽ തന്നെ, തന്റെ ഈ വിയോജനക്കുറിപ്പ് മീറ്റിംഗ് മിനിറ്റ്സിൽ ഔദ്യോഗികമായി രേഖപ്പെടുത്തണമെന്നും അൻസിബ ഇമെയിലിൽ ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 14ന് നടന്ന അമ്മ കുടുംബ സംഗമത്തിന് കൃത്യം ഒരു മാസം മുൻപാണ് ഈ കുറിപ്പ് നൽകിയത്. അൻസിബയുടെ ഈ വിയോജനക്കുറിപ്പിനെ തുടർന്നാണ് അമ്മയ്ക്കുള്ളിൽ പല പ്രശ്നങ്ങളും ഉടലെടുത്തത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ നിലപാടിന്റെ പേരിൽ നടൻ ടിനി ടോം അൻസിബയെ ‘ജിഹാദി’ എന്ന് വിളിച്ചെന്ന ആരോപണവും, നടി ലക്ഷ്മിപ്രിയ ഉയർത്തിയ പരാതികളും ഇതിന് പിന്നാലെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഏതെങ്കിലും ഒരു സംഭവത്തിന്റെയോ മതത്തിന്റെയോ ഭാഗമായി അമ്മ മാറരുത് എന്ന അൻസിബയുടെ ശക്തമായ വിയോജിപ്പുകൾ നിലനിൽക്കെത്തന്നെ, ഇതിന് വിരുദ്ധമായി അമ്മയുടെ കുടുംബ സംഗമത്തിനായി വെണ്ണല ക്ഷേത്രത്തിൽ നിന്നും 70 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് സംഘടന സ്വീകരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...