കോന്നി പഞ്ചായത്ത് കമ്മിറ്റിയിൽ ചേരി തിരിഞ്ഞു ബഹളം ; എൽ.ഡി.എഫ് അംഗങ്ങൾ പ്രസിഡന്റിനെയും സെക്രട്ടറിയെയും ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കേറ്റം. യോഗത്തിനിടെ അജണ്ട വായിക്കാൻ തുടങ്ങിയതോടെയാണ് ഇരുവിഭാഗവും ചേരിതിരിഞ്ഞ് വാക്കേറ്റമുണ്ടായത്. ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാമിനെയും സെക്രട്ടറിയെയും ഓഫീസിനുള്ളിൽ ഉപരോധിച്ചു. പ്രദേശത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതിലും കാട്ടുപന്നികളെ കൊല്ലാനുള്ള നടപടികൾ പഞ്ചായത്ത് വൈകിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് ഉപരോധം നടന്നത്.

പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങളുടെ മിനിട്സ് സമയപരിധിക്കുള്ളിൽ അംഗങ്ങൾക്ക് നൽകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. കോന്നി ടൗണിലെ തെരുവ് വിളക്കുകൾ കത്താത്തത്, മഴക്കാലപൂർവ്വ ശുചീകരണത്തിലെ വീഴ്ചകൾ, കനത്ത ട്രാഫിക് കുരുക്ക്, കോന്നി ചന്തയിലെ രൂക്ഷമായ മാലിന്യപ്രശ്നം എന്നിവയ്ക്ക് അടിയന്തിര പരിഹാരം കാണണമെന്നും എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രദേശത്തെ ഗുരുതരമായ ജനകീയ പ്രശ്നങ്ങളിൽ പഞ്ചായത്ത് അധികൃതർ പുലർത്തുന്ന നിസംഗത അവസാനിപ്പിക്കും വരെ വരും ദിവസങ്ങളിലും സമരം തുടരുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പൊലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...

സംസ്ഥാനത്ത് ബി ജെ പി -യിൽ അടിമുടി മാറ്റമുണ്ടാകില്ല ; പട്ടിക വെട്ടി, സ്വാധീനം...

0
കൊല്ലം : ബി.ജെ.പി. സംസ്ഥാന, ജില്ലാ ഘടകങ്ങളിൽ അടിമുടി മാറ്റമുണ്ടാകില്ല. നിലവിലെ...

ചിറയിൻകീഴിലെ കയ്യാങ്കളി ; രമ്യ ഹരിദാസിനെതിരെ നടപടിയുണ്ടാവില്ല

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളിയിൽ എംഎല്‍എ രമ്യ ഹരിദാസിനെതിരെ നടപടി ഉണ്ടാകില്ല. പാളയം പ്രദീപിനെ...