വിതുര ഗോകുൽ എസ്റ്റേറ്റിനുള്ളിൽ പുലിയെ കണ്ടതായി അഭ്യൂഹം

For full experience, Download our mobile application:
Get it on Google Play

വിതുര: ഗോകുൽ എസ്റ്റേറ്റിനുള്ളിൽ പുലിയെ കണ്ടതായി അഭ്യൂഹം. പൊന്മുടി സംസ്ഥാന ഹൈവേയിലെ തേവിയോട് ജംക്‌ഷനു സമീപം റോഡിനോട് ചേർന്ന ഭാഗത്താണ് പുലിയെ കണ്ടതെന്ന് ഇതുവഴി കടന്നു പോയ ആനപ്പാറ സ്വദേശികൾ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ പുലിയുടേതെന്ന് സംശയിക്കുന്ന തരത്തിൽ കാൽപ്പാടുകളോ മറ്റു സൂചനകളോ ലഭിച്ചില്ല. കഴിഞ്ഞ ദിവസം രാത്രിയിൽ തേവിയോട് പള്ളിയുടെ സമീപത്ത് കൂടി കടന്നു പോയവരാണ് പുലിയെ കണ്ടതായി പറഞ്ഞത്. തുടർന്ന് വനം വകുപ്പ് സ്ഥലത്തെത്തുകയായിരുന്നു.

എസ്റ്റേറ്റ് പരിസരത്തും ചിറ്റാർ മേഖലയിലും കഴിഞ്ഞ കുറച്ച് കാലമായി തെരുവ് നായ്ക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. ഇത് ഏതെങ്കിലും ഒരു അജ്ഞാത ജീവിയുടെ സാന്നിധ്യമാണോ എന്ന് ആശങ്ക പടർന്നിരുന്നു. അതിനിടെയാണ് പുലിയെ കണ്ടതായി അഭ്യൂഹം ഉയരുന്നത്. മേഖലയിൽ പുലിയുടെ സാന്നിധ്യം ഉണ്ടാകുന്നത് ആദ്യത്തെ സംഭവമല്ല. പൊന്മുടിയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പട്ടംകുളിച്ചപാറയിൽ കുട്ടിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവവും ഉണ്ടായി. ആനപ്പാറ നാരകത്തിൻകാലയിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ചത് പുലിയാണെന്ന് മൃഗാശുപത്രി മെഡിക്കൽ ഓഫീസർ കണ്ടെത്തിയിട്ടും അധിക കാലം ആയില്ല. അടിപറമ്പ് ജഴ്സി ഫാം പരിസരത്തും ബോണക്കാട് മേഖലയിലും പുലിയെ കണ്ടതായി വിവരം വന്നിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 23330

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ഗണേഷ് കുമാറിനെ എൻഎസ്എസിൽ നിന്ന് പുറത്താക്കണമെന്ന് കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയൻ

0
തിരുവനന്തപുരം: സുകുമാരൻ നായർക്കെതിരായ വിമർശനത്തിൽ കെ ബി ഗണേഷ് കുമാറിനെതിരെ എൻ...

​5 സെക്കൻഡിൽ 800 കിലോമീറ്റർ വേഗത! ഗതാഗത രംഗത്ത് പുതിയ ചരിത്രം കുറിച്ച് ചൈനയുടെ...

0
ബീജിങ്: അഞ്ച് സെക്കന്‍ഡില്‍ 800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് റെക്കോര്‍ഡിട്ട് ചൈനയിലെ...