ന്യൂഡല്‍ഹി : രൂപ വീണ്ടും കുതിപ്പില്‍. വ്യാപാരം തുടങ്ങി മിനിറ്റുകള്‍ക്കകം ഒരു ശതമാനം നേട്ടത്തിലേക്കു മുഖ്യ സൂചികകള്‍ ഉയര്‍ന്നു.ക്രമേണ നിഫ്റ്റി 200-ലേറെ പോയിന്‍റ് കയറി 17,100-നു മുകളിലായി. സെന്‍സെക്സ് 57,500നു മുകളിലേക്കു കയറി.
ഡോളര്‍ 79.35 രൂപയിലേക്കു താഴ്ന്നാണു വ്യാപാരം. രണ്ടാഴ്ചയ്ക്കുള്ളിലെ ഏറ്റവും താഴ്ന്ന ഡോളര്‍ നിലവാരമാണിത്. ഇന്നലെ 79.75 രൂപയിലാണു ഡോളര്‍ ക്ലോസ് ചെയ്തത്. രാവിലെ രൂപയുടെ നേട്ടം അര ശതമാനം. ബജാജ്, ഹീറോ, ഐഷര്‍, മഹീന്ദ്ര, മാരുതി, അശാേക് ലെയ്ലന്‍ഡ് തുടങ്ങിയവ രണ്ടു മുതല്‍ അഞ്ചു വരെ ശതമാനം നേട്ടത്തിലായി. നിഫ്റ്റി ഓട്ടാേ 2.35 ശതമാനം നേട്ടമുണ്ടാക്കി.