ന്യൂഡല്‍ഹി : റഷ്യ-ഉക്രൈൻ സംഘർഷത്തിൽ ആഴത്തിലുള്ള ആശങ്ക അറിയിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്താണെന്നും ചർച്ചയിലേക്കും നയതന്ത്രത്തിലേക്കും തിരിച്ചുവരാൻ യുക്രൈനോടും റഷ്യയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. തന്‍റെ ദ്വിരാഷ്ട്ര പര്യടനത്തിന്‍റെ രണ്ടാം പാദത്തിൽ സൈപ്രസിൽ നിന്ന് വിയന്നയിലെത്തിയ ജയശങ്കർ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്.
ഈ (ഉക്രെയ്ൻ) സംഘർഷം ശരിക്കും വളരെ ആഴത്തിലുള്ള ആശങ്കാജനകമായ വിഷയമാണ്. ഇതൊരു യുദ്ധ കാലമല്ലെന്ന് സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. അക്രമത്തിലൂടെ നിങ്ങൾക്ക് അഭിപ്രായ വ്യത്യാസങ്ങളും, മറ്റ് പ്രശ്‌നങ്ങളും പരിഹരിക്കാനാവില്ല” ജയശങ്കറിനെ പറഞ്ഞു.
അതിനാൽ തുടക്കം മുതൽ സംഭാഷണത്തിലേക്കും, നയതന്ത്രത്തിലേക്കും മടങ്ങാൻ ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ശ്രമം. പ്രധാനമന്ത്രി തന്നെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോടും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായും നിരവധി അവസരങ്ങളിൽ സംസാരിച്ചിട്ടുണ്ട്. റഷ്യയിലും യുക്രൈനിലുമുള്ള എന്‍റെ സഹപ്രവർത്തകരുമായി ഞാൻ നേരിട്ട് സംസാരിച്ചു” ജയശങ്കർ പറഞ്ഞു.
“ഇത് ഒരു എളുപ്പത്തിൽ പരിഹരിക്കാവുന്ന സാഹചര്യമല്ലെന്ന് ഞങ്ങൾക്കറിയാം. എന്നാൽ ചർച്ചകളിൽ വിശ്വസിക്കുന്ന രാജ്യങ്ങൾ അക്കാര്യത്തിൽ വ്യക്തമായി സംസാരിക്കേണ്ടത് പ്രധാനമാണ്,” അദ്ദേഹം പറഞ്ഞു, “ഞങ്ങൾ സമാധാനത്തിന്‍റെ പക്ഷത്താണ്, ലോകത്തിന്‍റെവലിയൊരു ഭാഗം നമ്മളെപ്പോലെ ചിന്തിക്കുന്നു” ജയശങ്കർ വ്യക്തമാക്കി.
പല ഘട്ടങ്ങളിലായി ഇന്ത്യ ഇരു രാജ്യങ്ങളോടും സംഘർഷം അവസാനിപ്പിച്ച് സമാധാനത്തിന്‍റെ പാത തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. 2022 സെപ്റ്റംബർ 16ന് ഉസ്ബെക്കിസ്ഥാനിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്‌ചയിൽ “ഇത് യുദ്ധത്തിന്‍റെ യുഗമല്ല” എന്ന് വ്യക്തമാക്കിയ നരേന്ദ്ര മോദി, സംഘർഷം അവസാനിപ്പിക്കാൻ അദ്ദേഹത്തെ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
എന്നിരുന്നാലും ഉക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണത്തെ ഇന്ത്യ ഇതുവരെ വിമർശിച്ചിട്ടില്ല. ചർച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യയുടെ ദേശീയ സുരക്ഷയിൽ അഗാധമായ മാറ്റങ്ങളുണ്ടെന്നും ജയശങ്കർ സദസിനോട് പറഞ്ഞു. “ചൈനയുമായുള്ള വടക്കൻ അതിർത്തിയിൽ നാം നേരിടുന്ന തീവ്രമായ വെല്ലുവിളികളെ കേന്ദ്രീകരിച്ചാണ് അതിൽ ഭൂരിഭാഗവും. അതിർത്തി കടന്നുള്ള ഭീകരവാദത്തിന്‍റെ പേരിലുള്ള പ്രശ്‌നം പാകിസ്ഥാനുമായി ഇപ്പോഴും തുടരുന്നുമുണ്ട്” ജയശങ്കർ വ്യക്തമാക്കി.
ബംഗ്ലാദേശുമായുള്ള ബന്ധം ഇന്ത്യ വളരെയധികം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി. “ഞങ്ങൾ അവരുമായി ഞങ്ങളുടെ ഭൂപരിധി കരാർ ഉറപ്പിച്ചു. വിജയകരമായ നയതന്ത്രം ശക്തമായ ബന്ധത്തിന് നേരിട്ട് സംഭാവന നൽകിയതിന്‍റെ ഉദാഹരണമാണിത്” അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഓസ്ട്രിയയും തിങ്കളാഴ്‌ച ചില കരാറുകളിൽ ഒപ്പുവെക്കുമെന്നും, അവയിൽ ചിലത് ഇന്ത്യൻ പ്രവാസികൾക്ക് ഗുണകരമാവുമെന്നും ജയശങ്കർ തന്‍റെ പ്രസംഗത്തിൽ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































