സന്നിധാനത്ത് പതിവായി കാണുന്ന പന്നിക്കൂട്ടങ്ങള്‍ എവിടെ? ഉത്തരം നല്‍കി പമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജി ആജികുമാര്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : സന്നിധാനത്ത് പതിവായി കാണുന്ന പന്നിക്കൂട്ടങ്ങള്‍ എവിടെ? സ്ഥിരമായി ശബരിമലയിലെത്തുന്നവര്‍ക്ക് ഇത്തവണയുണ്ടായ സംശയമാണ്. ഒടുവില്‍ പമ്പ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജി ആജികുമാര്‍ അതിന് ഉത്തരം നല്‍കി. ‘തീര്‍ഥാടന കാലത്ത് ഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാറുള്ള പന്നികളെ വനം വകുപ്പ് പിടികൂടി ഉള്‍ക്കാട്ടിലേക്ക് അയച്ചിരുന്നു. മണ്ഡല കാലത്തിന് മുമ്പ് 84 പന്നികളെയാണ് കാട് കയറ്റിയത്.

പിടി നല്‍കാതിരുന്ന ചിലത് മാത്രമാണ് ഇപ്പോള്‍ സന്നിധാനത്തുള്ളത്. ഭക്തര്‍ക്ക് ബുദ്ധിമുട്ടായാല്‍ ഇവയെയും കൂട്ടിലാക്കും’. കഴിഞ്ഞ വര്‍ഷം വരെ സന്നിധാനത്ത് എത്തിയവര്‍ കാട്ടുപന്നി ശല്യം നേരിട്ടിരുന്നു. ഇതോടെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവ് പ്രകാരമാണ് പന്നികളെ നീക്കിയത്. പെരിയാര്‍ കടുവ സങ്കേതം വെസ്റ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി ഹരികൃഷ്ന്‍റെയും പമ്പ റെയിഞ്ച് ഓഫീസറുടെയും നേതൃത്വത്തിലാണ് കൂടുകള്‍ സ്ഥാപിച്ച് പിടികൂടിയത്. തുടര്‍ന്ന് ട്രാക്ടറില്‍ പമ്പയിലെത്തിച്ചു. ഇവിടെ നിന്നും പ്രത്യേക വാഹനങ്ങളില്‍ കയറ്റി ഉള്‍ക്കാട്ടിലേക്കയച്ചു. വെറ്ററിനറി ഓഫീസറുടെ സാന്നിധ്യത്തില്‍ 10 ദിവസമെടുത്താണ് ഉദ്യമം പൂര്‍ത്തിയാക്കിയത്. 20 ഓളം ജീവനക്കാരാണ് ഇതിനായി പ്രവര്‍ത്തിച്ചത്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...