കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തിൽ മഴക്കാലത്തെ വെള്ളക്കെട്ട് തടയാൻ പദ്ധതികളുമായി കെഎംആർഎൽ. ഒന്നാംഘട്ടം പൂർത്തിയായപ്പോൾ മഴക്കാലത്തുണ്ടായ വെള്ളക്കെട്ടായിരുന്നു കൊച്ചിക്ക് തിരിച്ചടിയായത്. എംജി റോഡിലെയും കലൂരും മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുമ്പോൾ ജനങ്ങൾ ഡിഎംആർസിയെ സ്മരിക്കും. കാരണം മഴവെള്ളത്തിന്‍റെ സഞ്ചാരപാത അടഞ്ഞതും, ഓടകൾ ചുരുങ്ങിയതും, അശാസ്ത്രീയമായ കലുങ്കുകളും എല്ലാം ഒന്നാംഘട്ട മെട്രോ നിർമ്മാണത്തിലെ അപാകതകളാണ്.
പാലാരിവട്ടം,പടമുകൾ ഇവ രണ്ടുമാണ് രണ്ടാം ഘട്ടത്തിൽ നിർമ്മാണത്തിൽ തലവേദന സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ ഈ രണ്ട് സ്ഥലങ്ങളിൽ ശ്രദ്ധയോടെയാണ് കെഎംആർഎൽ ആസൂത്രണം ചെയ്യുന്നത്. ഡിഎംആർസിക്ക് പിഴച്ചിടത്താണ് കെഎംആർഎൽ പഠിക്കുന്നത്. സ്വാഭാവികമായി വെള്ളം ഒഴുകിചേരേണ്ട ഇടങ്ങളിൽ വലിയ മാറ്റങ്ങളില്ല. പാലാരിവട്ടം കഴിഞ്ഞാൽ പടമുകൾ, കാക്കനാട്, ഇൻഫോപാർക്ക് പാതയിൽ താഴ്ന്ന പ്രദേശങ്ങൾ കുറവാണെന്നതാണ് രണ്ടാംഘട്ടത്തിലെ ആശ്വാസം. മാലിന്യം അടിഞ്ഞുകൂടി അടയുന്ന സ്ഥലങ്ങളിൽ ഓടകൾ വലുതാക്കുന്നതിന് ഇപ്പോഴെ ശ്രദ്ധ കൊടുക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































