ഉത്തരകൊറിയക്കെതിരേ സുരക്ഷാസഖ്യമുണ്ടാക്കരുത് ; യുഎസിന് മുന്നറിയിപ്പുമായി റഷ്യ

For full experience, Download our mobile application:
Get it on Google Play

സോൾ: ഉത്തരകൊറിയക്കെതിരേ സുരക്ഷാസഖ്യമുണ്ടാക്കരുതെന്ന് യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയി ലാവ്റോവിന്റെ മുന്നറിയിപ്പ്. സൈനികരംഗത്തുൾപ്പെടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുക ലക്ഷ്യമിട്ട് ഉത്തരകൊറിയൻ പര്യടനം തുടങ്ങിയ പശ്ചാത്തലത്തിലാണ് ലാവ്‌റോവിന്റെ ഭീഷണി. വെള്ളിയാഴ്ച കിഴക്കൻ നഗരമായ വൊൻസാനിലെത്തിയ ലാവ്റോവ് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി ഷോയെ സൊൻ ഹുയിയുമായി ചർച്ചനടത്തി. സമീപവർഷങ്ങളിലായി റഷ്യയും ഉത്തരകൊറിയയും പരസ്പരസഹകരണം ശക്തിപ്പെടുത്തിയിരുന്നു.

യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയും ആണവമിസൈൽ പരീക്ഷണങ്ങളുടെ പേരിൽ ഉത്തരകൊറിയയും ആഗോളതലത്തിൽ നയതന്ത്ര ഒറ്റപ്പെടൽ നേരിടുന്ന സാഹചര്യത്തിലാണിത്. യുക്രൈനെതിരേയുള്ള യുദ്ധത്തിനായി റഷ്യയ്ക്ക് സൈനികരെയും ആയുധങ്ങളും നൽകിയിരുന്നു ഉത്തരകൊറിയ. പകരം സൈനിക, സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ റഷ്യയും ഉത്തരകൊറിയക്ക്‌ വാഗ്ദാനം ചെയ്തു. ഉത്തരകൊറിയയുടെ ആണവമിസൈൽ പദ്ധതിയെ സഹായിക്കാനുതകുന്ന സാങ്കേതികവിദ്യകൾ റഷ്യ കൈമാറുമോയെന്നത് എതിർചേരിയിലുള്ള ദക്ഷിണകൊറിയ, യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നു. അടുത്തകാലത്ത് കൊറിയൻ മുനമ്പിൽ ഈ രാജ്യങ്ങൾ സംയുക്തസൈനികാഭ്യാസങ്ങൾ സജീവമാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...

ബിജെപിയെ തകർക്കാതെ പോരാട്ടം അവസാനിപ്പിക്കില്ല : മമത ബാനർജി

0
കൊൽക്കത്ത: രാഷ്ട്രീയ വിരമിക്കലിന് താൻ തയ്യാറല്ലെന്നും ബിജെപിയെ പൂർണ്ണമായി തകർക്കുന്നതുവരെ പോരാട്ടം...