നരേന്ദ്രമോദിയുടെ നയങ്ങളെ പ്രകീർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ

For full experience, Download our mobile application:
Get it on Google Play

മോസ്കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങളെ പ്രകീർത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ മോദി ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് പുടിൻ പറഞ്ഞു. റഷ്യയുടെ തുറമുഖ നഗരമായ വ്ലാഡിവോസ്റ്റോക്കിൽ എട്ടാമത് ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ റഷ്യൻ നിർമിത കാറുകളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പുടിൻ. ആഭ്യന്തരമായി നിർമിച്ച വാഹനങ്ങൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ നേരത്തെ തന്നെ ഇതിന് മാതൃകയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘നമ്മൾ നേരത്തെ തദ്ദേശീയമായി കാറുകൾ നിർമിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അത് ചെയ്യുന്നുണ്ട്. 1990കളിൽ നമ്മൾ വളരെയധികം പണം നൽകി വാങ്ങിയ മെഴ്സിഡീസ്, ഔഡി കാറുകളെക്കാൾ ലളിതമായവയാണ് ഇവ. എന്നാൽ അതൊരു പ്രശ്നമല്ല. ഞാൻ പറയുന്നത് ഇന്ത്യ പോലുള്ള നമ്മുടെ കൂട്ടാളികളുമായി കിടപിടിക്കണമെന്നാണ്. ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യൻ നിർമിത വാഹനങ്ങൾ നിർമിക്കാനും ഉപയോഗിക്കാനുമാണ്. മെയ്ക് ഇന്ത്യ പരിപാടി പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രധാനമന്ത്രി മോദി ശരിയായ കാര്യമാണ് ചെയ്യുന്നത്. അദ്ദഹം ശരിയാണ്. നമുക്ക് റഷ്യൻ നിർമിത വാഹനങ്ങൾ ഉണ്ട്, അത് നമ്മൾ ഉപയോഗിക്കണം​.’-എന്നായിരുന്നു പുടിൻ പറഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....