Monday, December 16, 2024 9:51 pm

റഷ്യയുടെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് അവാർഡ് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവായ്ക്ക് സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : മലങ്കര ഒർത്തോഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ ബാവായ്ക്ക് റഷ്യൻ ഗവൺമെൻ്റ് ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി നൽകി ആദരിച്ചു. ഇൻഡോ-റഷ്യൻ സൌഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും ആത്മീയ ബന്ധങ്ങൾ വളർത്തുന്നതിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ പുരസ്ക്കരിച്ചാണ് അവാർഡ് നൽകിയത്. റഷ്യൻ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ ആത്മീയ നേതാവാണ് പരിശുദ്ധ കാതോലിക്കാ ബാവാ. വ്യാഴാഴ്ച തലസ്ഥാനത്ത് നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ചാണ് റഷ്യൻ സർക്കാർ “ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്” നൽകി ആദരിച്ചത്.

ആത്മീയ ബന്ധങ്ങൾ വളർത്തുന്നതിനും റഷ്യയും ഇന്ത്യയും തമ്മിലുള്ള സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കുന്നതിനും നൽകിയ മികച്ച സംഭാവനകളെ മാനിച്ചാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയുടെ പരമാദ്ധ്യഷന് ഈ ബഹുമതി നൽകകി ആദരിച്ചത്. റഷ്യൻ എംബസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് അവാർഡ് സമർപ്പണം നടത്തി. റഷ്യയുമായുള്ള സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കുകയും ചെയ്യുന്ന വിവിധ മേഖലകളിലെ പ്രഗത്ഭർക്ക് റഷ്യൻ പ്രസിഡന്റ് നൽകുന്ന സംസ്ഥാന ബഹുമതിയാണ് ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ്. ഈ ബഹുമതി ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ മറുപടി പ്രസംഗത്തിൽ പ്രസ്താവിച്ചു.

2021 ഒക്ടോബർ 15 ന് മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായായും ചുമതലയേറ്റ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ ബാവാ ഇന്ത്യയിലെ ഏറ്റവും പുരാതന സഭയായ മലങ്കര ഓർത്തഡോക്സ് സഭ യുടെ പരമാദ്ധ്യക്ഷനാണ്. A.D 52 ൽ ഇന്ത്യയുടെ തെക്കൻ തീരത്ത് എത്തിയ യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ സെന്റ് തോമസ് ആണ് മലങ്കര സഭ സ്ഥാപിച്ചത്. സെന്റ് തോമസിന്റെ അപ്പോസ്തോലിക സിംഹാസനത്തിലെ 92-ാമത്തെ പരമാദ്ധ്യക്ഷ്യനാണ് പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രീതീയൻ ബാവാ. 1949 ഫെബ്രുവരി 12ന് ജനിച്ച ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കേരള സർവകലാശാലയിൽ നിന്ന് ബി. എസ്സി കെമിസ്ടിയും കോട്ടയം ഓർത്തഡോക്സ് സെമിനാരിയിൽ നിന്ന് ജി.എസ്. ടി യും സെറാംപൂർ സർവകലാശാലയിൽ നിന്ന് ബി. ഡി ബിരുദവും നേടി. 1977 മുതൽ 1979 വരെ
അദ്ദേഹം റഷ്യയിലെ ലെനിൻഗ്രാഡ് തിയോളജിക്കൽ അക്കാദമിയിൽ ദൈവശാസ്ത്രത്തിൽ ഉന്നത പഠനം നടത്തി.

എം. ടി. എച്ച് ബിരുദത്തിനായി അദ്ദേഹം റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു, പിന്നീട് അതേ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിഎച്ച്ഡി നേടി.പാവപ്പെട്ടവരുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ഉന്നമനത്തിനായി അശ്രാന്തമായി പ്രവർത്തിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവാ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
പ്രതീക്ഷാ ഭവൻ, പ്രശാന്തി ഭവൻ, പ്രത്യാശാ ഭവൻ, പ്രാണം സെന്റർ, പ്രമോദം പ്രോജക്ട്, പ്രസന്നം ഭവൻ, പ്രകാശം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെഷ്യൽ എജ്യുക്കേഷൻ, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും വിവേചനമുള്ളവരുമായ വിഭാഗങ്ങളെ അവരുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾക്കനുസരിച്ച് തൊഴിലവസരങ്ങൾ, സാമ്പത്തിക സഹായം, മെഡിക്കൽ, സൈക്കോളജിക്കൽ കൌൺസിലിംഗ് എന്നിവ നൽകി മുഖ്യധാരയിലേക്ക് സമന്വയിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിഭ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി ചാരിറ്റബിൾ പ്രോജക്ടുകൾക്ക് നേതൃത്വം നൽകുന്നു.
2021 ഒക്ടോബർ 15 ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷ്യനായി ചുമതലയേറ്റപ്പോൾ മുതൽ റഷ്യൻ ഓർത്തഡോക്സ് സഭയും മലങ്കര ഓർത്തഡോക്സ് സിറിയൻ സഭയും തമ്മിലുള്ള സൌഹൃദ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് നൽകിയ സംഭാവനകളെ മാനിച്ച് ഈ വർഷം ഏപ്രിലിൽ മോസ്കോയിലെ റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ കിറിൾ ബാവാ അദ്ദേഹത്തിന് ഓർഡർ ഓഫ് ഗ്ലോറി ആൻഡ് ഓണർ നൽകി ആദരിച്ചു. 2023 സെപ്റ്റംബർ 3 നും 8 നും ഇടയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ ബാവാ മോസ്കോയും സെന്റ് പീറ്റേഴ്സ്ബർഗും സന്ദർശിക്കുകയും ദൈവശാസ്ത്ര, അക്കാദമിക്, ചാരിറ്റബിൾ മേഖലകളിൽ രണ്ട് സഭകൾ തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് പരിശുദ്ധ പാത്രിയർക്കീസ് കിറിൾ ബാവായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. റഷ്യയും ഇന്ത്യയും തമ്മിലുള്ള വളരുന്ന ബന്ധത്തിന്റെ കൂടുതൽ സ്ഥിരീകരണമാണ് ഈ അംഗീകാരം.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവല്ല താലൂക്ക് അദാലത്ത് ; തീര്‍പ്പാക്കിയത് 78 ശതമാനം പരാതികളും

0
പത്തനംതിട്ട : തിരുവല്ല താലൂക്ക് അദാലത്തിന്റെ വിജയം കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന്...

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ്

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ജയശ്രീ മനോജ്, വൈസ് പ്രസിഡന്റായി...

ഛത്തീസ്ഗഢിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു

0
റായ്പൂർ : ഛത്തീസ്ഗഢിലെ ബലോഡ് ജില്ലയിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് ആറ്...

വീടിന് നമ്പര്‍ നല്‍കാനും വഴിയൊരുക്കി മന്ത്രി പി. രാജീവ്

0
പത്തനംതിട്ട :  വീടു കെട്ടുന്നതല്ല ഉടമസ്ഥാനാണെന്ന് ഉറപ്പാക്കലാണ് പ്രയാസമെന്ന് തിരിച്ചറിയുകയായിരുന്നു കവിയൂര്‍...