നരേന്ദ്രമോദി സർക്കാർ സ്വീകരിക്കുന്നത് തൊഴിലാളി വിരുദ്ധ നയങ്ങൾ ; എ ഐ വൈ എഫ്

For full experience, Download our mobile application:
Get it on Google Play

കോന്നി : തൊഴിൽ വിരുദ്ധ നയങ്ങളാണ് രാജ്യത്ത് നരേന്ദ്രമോദി സർക്കാർ സ്വീകരിക്കുന്നതെന്ന് എ ഐ വൈ എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി എസ് അഖിൽ പറഞ്ഞു. എ ഐ വൈ എഫ് കോന്നി മണ്ഡലം ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം ഉള്ളവന്റെ കയ്യിലേക്ക് വീണ്ടും പണം വരുകയും സാധാരണക്കാരൻ മുഴു പട്ടിണിയിലേക്ക് പോവുകയും ചെയ്യുന്ന കാഴ്ചയാണ് നാം രാജ്യത്ത് കാണുന്നത്.

കോവിഡിന് എതിരെ എ ഐ വൈ എഫ് അടക്കമുള്ള യുവജന പ്രസ്ഥാനങ്ങളും സാംസ്കാരിക സംഘടനകളും യോജിച്ച് പ്രവർത്തിച്ചപ്പോഴും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. നാനൂറോളം കർഷക സംഘടനകൾ ആണ് കർഷക ബില്ലിന് എതിരായ സമരത്തിൽ രാജ്യത്ത് അണിനിരന്നത്. മുതലാളിത്വവും ഭരണ കൂടവും തമ്മിലുള്ള ലയനമാണ് ഫാസിസം. ഇതാണ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്.എല്ലാ മേഖലയിലും ഗുരുതരമായ സ്ഥിതി വിശേഷമാണ് രാജ്യത്ത് നടക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

എ ഐ വൈ എഫ് മണ്ഡലം പ്രസിഡണ്ട് എസ് അജിത്ത് അധ്യക്ഷത വഹിച്ചു. ബഹുമുഖ പ്രതിഭകളെ വേദിയിൽ ആദരിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അനേകം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ എ ദീപുകുമാർ, ബീന മുഹമ്മദ് റാഫി, എ ഐ വൈ എഫ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് സുഹാസ് എം ഹനീഫ്, ജില്ലാ വൈസ് പ്രസിഡണ്ട് വിനീത് കോന്നി, എ ഐ വൈ എഫ് ജോയിന്റ് സെക്രട്ടറി ഷിഹാബ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി ഹനീഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീനാ ദേവി കുഞ്ഞമ്മ, ബൈജു മുണ്ടപ്പള്ളി, എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗങ്ങൾ ആയ റീന, രതീഷ്, പ്രശാന്ത്, ഷിജോ, ബിനോയ് ജോൺ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് നടന്ന ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലം കമ്മറ്റി ഭാരവാഹികളായി വിനീത് കോന്നി (സെക്രട്ടറി ), ബിനോയ് ജോൺ (പ്രസിഡണ്ട്), വിഷ്ണു കെ ഷൈലജൻ(ജോയിന്റ് സെക്രട്ടറി), പ്രദീപ് (വൈസ് പ്രസിഡണ്ട് ) എന്നിവരെയും എ ഐ വൈ എഫ് കൂടൽ മണ്ഡലം കമ്മറ്റി ഭാരവാഹികളായി ഹനീഷ് ആർ (സെക്രട്ടറി), അജിത്ത് എസ് (പ്രസിഡണ്ട് ), ഷിഹാബ് (വൈസ് പ്രസിഡണ്ട്), സതീഷ് എസ് ലാൽ (ജോയിന്റ് സെക്രട്ടറി ) എന്നിവരെയും തിരഞ്ഞെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അധിക്ഷേപ പരാമർശം ; സണ്ണി എം. കപിക്കാടിനെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : അയ്യപ്പനെതിരെ അധിക്ഷേപ പരാമർശം നടത്തിയ വിഷയത്തിൽ ദളിത് ആക്ടിവിസ്റ്റായ...

പത്തനംതിട്ട ജില്ലയില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ പെരുകുന്നു : ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നത്...

0
പത്തനംതിട്ട : ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വ്യാജ ലോണ്‍ ആപ്പുകള്‍ വഴി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; മൂന്ന് ഇതര സംസ്ഥാനക്കാരിൽ നിന്നായി 26 കിലോയിലധികം കഞ്ചാവ്...

0
കൊച്ചി: ലഹരിക്കെതിരെ നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ടി'ന്റെ ഭാഗമായി കൊച്ചി...

ചൈനയ്ക്ക് ഗൂഗിൾ എഐ രഹസ്യങ്ങൾ ചോർത്തി ; മുൻ എൻജിനിയർക്ക് യുഎസിൽ തടവ് ശിക്ഷ

0
വാഷിംഗ്‌ടൺ : ഗൂഗിളിന്റെ എഐ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ചോർത്തിയതിന് ഗൂഗിളിലെ...