കോന്നി തണ്ണിത്തോട് സ്വദേശി എസ്.സ്വാതി കണ്ണൂര്‍ സബ് കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കണ്ണൂര്‍ സബ് കളക്ടറായി തണ്ണിത്തോട് സ്വദേശിനി എസ്. സ്വാതി ചുമതലയേറ്റു. പത്തനംതിട്ട കോന്നി ചേരിമുക്ക് ശശിയുടെയും സിന്ധുവിന്റെയും മകളായ സ്വാതി 2025 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. തണ്ണിത്തോട് മേടപ്പാറ നൂറനാട്ട് തറയില്‍ പടിഞ്ഞാറ്റേതില്‍ കുടുംബംഗമായ സ്വാതിയും കുടുംബവും ഇപ്പോള്‍ കോന്നി ചേരിമുക്കിലാണ് താമസം. തണ്ണിത്തോട് സെന്റ് ആന്റണീസ് സ്കൂള്‍, കോന്നി ശ്രീ നാരായണ സ്കൂള്‍ എന്നിവടങ്ങളിലാണ് സ്വാതി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്വാതിയുടെ പഠനകാര്യങ്ങളുമായി ബന്ധപ്പെട്ടാണ് സ്വാതിയുടെ മാതാപിതാക്കള്‍ ജന്മനാടായ തണ്ണിത്തോട്ടില്‍ നിന്നും കോന്നിയിലേക്ക് വന്ന് താമസമായത്.

ഇലക്‌ട്രോണിക് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ ആളാണ്‌ സ്വാതി. കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്നുമാണ് ബിരുദം നേടിയത്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വാതിക്ക് ക്ലാസില്‍ ഒന്നാമത് എത്തിയതിന് ആദ്യത്തെ സമ്മാനം ലഭിക്കുന്നത്. ഐ.പി.എസ് ഓഫീസറായ ബുട്ട വിമലാദിത്യയാണ് ഈ സമ്മാനം സ്വാതിക്ക് നല്കിയത്. അദ്ദേഹവുമായി കുറച്ച് സമയം സംസാരിക്കാന്‍ കഴിഞ്ഞതും സമ്മാനം വാങ്ങാന്‍ കഴിഞ്ഞതുമെല്ലാം സ്വാതിയുടെ ജീവിതത്തില്‍ വലിയ പ്രചോദനമായി. കോളേജിലെ അധ്യാപകരുടെ ഇടപെടലും ഐ.എ.എസ് പദവിയിലേക്ക് എത്തുവാന്‍ പ്രചോദനമായതായി സ്വാതി പറയുന്നു.

ജനങ്ങളുടെ മാനസിക ആരോഗ്യം സംരക്ഷിക്കാന്‍ തന്റെ സേവനങ്ങളില്‍ പ്രാധാന്യം നല്‍കുമെന്നും സ്വാതി പറഞ്ഞു.  2024 ലെ ആദ്യ ശ്രമത്തില്‍ ഐ.ആര്‍.എസ് ലഭിച്ചു എങ്കിലും 2025 ലാണ് സിവില്‍ സര്‍വീസ് എന്ന മോഹം പൂവണിഞ്ഞത്. തിരുവനന്തപുരത്തെ ഫോര്‍ച്യൂണ്‍ ഐ.എ.എസ് അക്കാദമിയിലായിരുന്നു പരിശീലനം. സ്വാതിയുടെ പിതാവ് ശശി കര്‍ഷകനാണ്, സിന്ധുവാണ്‌ മാതാവ്. ഏക സഹോദരന്‍ അനന്തകൃഷ്ണന്‍ അമേരിക്കയില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

പ്രളയത്തെ അതിജീവിച്ച് റാന്നി ; ഉത്രാടപ്പാച്ചിലിൽ ജനസാഗരമായി ടൗൺ

0
റാന്നി: പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനകൾക്കിടയിലും പ്രതീക്ഷയുടെയും തിരിച്ചുവരവിന്റെയും സന്ദേശവുമായി റാന്നിയിൽ...