ബംഗാൾ രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ നീക്കങ്ങൾ; രണ്ട് പ്രമുഖ വനിതാ നേതാക്കൾ തൃണമൂൽ വിട്ടേക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുന്‍ മന്ത്രി മമതാ ബാനര്‍ജിക്ക് ലോക്‌സഭയിലും തിരിച്ചടി തുടരുന്നു. ജാദവ് പൂര്‍ എംപി സയോണി ഘോഷും ദക്ഷിണ്‍ കൊല്‍ക്കത്ത എംപി മാലാ റോയിയും വിമത ക്യാപിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. സയോണി ഘോഷ് വിമത ക്യാമ്പിലെ മുതിര്‍ന്ന എം പി കാകോലി ഘോഷ് ദസ്തിദാറുമായി സംസാരിച്ച് പിന്തുണ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി വിട്ട എംപിമാര്‍ക്കൊപ്പം നില്‍ക്കുമെന്ന് അറിയിച്ച കത്തില്‍ സയോണി ഘോഷ് ഒപ്പുവെച്ചേക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സയോണി രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു.

ഈ ഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നും വേണ്ടത്ര പിന്തുണ തനിക്ക് ലഭിച്ചില്ലെന്നാണ് സയോണി പറയുന്നത്. ആ ഘട്ടത്തില്‍ താന്‍ ഒറ്റപ്പെട്ടെന്നും പാര്‍ട്ടിയില്‍ നിന്നും ഒരാള്‍പ്പോലും പിന്തുണ പ്രഖ്യാപിച്ചില്ലെന്നുമാണ് സയോണി പറയുന്നു. ഇതെല്ലാം വിമത നീക്കത്തിന് പ്രേരിപ്പിച്ചുവെന്നാണ് സൂചന.മമതയുടെ അടുത്ത അനുയായിരുന്നു മാലാ റോയിയും വിമത ക്യാംപിനൊപ്പം ചേര്‍ന്നേക്കുമെന്നാണ് വിവരം. ഇരുവരുടെയും വിമത നീക്കം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായിരുന്നു സുഷ്മിത ദേവ് രാജിവെച്ചത്.

ഇന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മയുമായി സുഷ്മിത കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ നേതാവ് ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തമായി. മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖര്‍ റോയ് രാജ്യസഭയില്‍ നിന്ന് രാജിവെച്ച് മൂന്നാം ദിനമായിരുന്നു അടുത്ത രാജി. ലോക്‌സഭയില്‍ നിന്നുള്ള 20 എംപിമാര്‍ ഇതിനോടകം തന്നെ വിമത നീക്കം നടത്തി എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണം ബമ്പർ : ആകെ സമ്മാനം 125 കോടി ; ഇതുവരെ 230 കോടിയുടെ...

0
കാഞ്ഞങ്ങാട് : തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വില്പനയിൽ റെക്കോർഡ്. ഇതുവരെ 59...

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...