നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട തുറന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കനത്ത മഴയ്ക്കിടയിലും ഭക്തി സാന്ദ്രമായി ശബരിമല. കാര്‍ഷിക സമൃദ്ധിക്കായുള്ള നിറപുത്തരി പൂജകള്‍ക്കായി ശബരിമല നട തുറന്നു. പൂജകള്‍ക്കായി നട തുറന്നെങ്കിലും ഇത്തവണ ഭക്തര്‍ക്ക് പ്രവേശനമില്ല. കോവിഡ് പ്രോട്ടോക്കോള്‍ എല്ലാം പാലിച്ചുകൊണ്ട് നിറപുത്തരിക്കായി മാളികപ്പുറത്തിനു സമീപം കൃഷി ചെയ്ത നെല്‍ക്കതിരുകള്‍ മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ കൊയ്തെടുത്ത് സന്നിധാനത്ത് എത്തിച്ചു. തുടര്‍ന്ന് രാവിലെ 5.50നും 6.20നും മധ്യേ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ നെല്‍ക്കതിര്‍ പൂജിച്ച്‌ ആദ്യം ശ്രീകോവിലില്‍ കെട്ടി. തുടര്‍ന്ന് പൂജിച്ച നെല്‍ക്കതിര്‍ പ്രസാദമായി നല്‍കി. വിശേഷാല്‍ വഴിപാടായി 25 കലശം, കളഭം എന്നിവയും ഉണ്ട്. രാത്രി 7.30ന് നട അടയ്ക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗാസയിൽ നിന്ന് ഹമാസിന്റെ സുരക്ഷാ മേധാവിയെ പിടികൂടിയെന്ന് നെതന്യാഹു ; നിരസിച്ച് ഹമാസ്

0
ടെൽ അവീവ് : ഗാസയിൽ നടത്തിയ സൈനിക ഓപ്പറേഷനിലൂടെ ഹമാസിന്റെ മുതിർന്ന...

ലൈഫ് ഭവന പദ്ധതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് : പത്തനംതിട്ടയിൽ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍

0
പത്തനംതിട്ട : സീതത്തോട്‌, തണ്ണിത്തോട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതിയില്‍ അരക്കോടിരൂപയില്‍...

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...