Thursday, March 28, 2024 2:06 pm

ശബരിമല ; ഇന്‍സിനേറ്ററുകളിലേക്ക് എത്തിയത് 1250 ലോഡ് മാലിന്യം

For full experience, Download our mobile application:
Get it on Google Play

ശബരിമല: ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ മൂന്നു മാലിന്യ സംസ്‌കരണ ഇന്‍സിനേറ്ററുകളിലേക്ക് ഈ സീസണില്‍ ഇതുവരെ എത്തിയത് 1250 ലോഡ് മാലിന്യം. സീസണിന്റെ തുടക്കംമുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്നു യൂണിറ്റ് ഇന്‍സിനേറ്ററുകളാണ് ശബരിമലയിലെ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കിന്റെ പശ്ചാത്തലത്തിലും മാലിന്യനിര്‍മാര്‍ജനം കാര്യക്ഷമമായി നടപ്പാക്കുന്നത്.
പാണ്ടിത്താവളത്തുള്ള രണ്ടു പ്ലാന്റുകളിലായി സ്ഥാപിച്ചിട്ടുള്ള മൂന്നു യൂണിറ്റുകളില്‍ മണിക്കൂറില്‍ 700 കിലോ മാലിന്യം കത്തിക്കാനാവും. മണിക്കൂറില്‍ 300 കിലോ ശേഷിയുള്ള ഒരു ഇന്‍സിനേറ്ററുള്ള പ്ലാന്റും മണിക്കൂറില്‍ 200 കിലോവീതം ശേഷിയുള്ള രണ്ട് ഇന്‍സിനേറ്ററുകളുള്ള മറ്റൊരു പ്ലാന്റുമാണ് ഇവിടെയുള്ളത്. ശരാശരി 30 ട്രാക്ടര്‍ ലോഡ് ദിവസവും ഇവിടെയെത്തുന്നുണ്ട്. രണ്ടു പ്ലാന്റുകളിലുമായി മൂന്നുഷിഫ്റ്റുകളിലായി 66 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

Lok Sabha Elections 2024 - Kerala

മരക്കൂട്ടം മുതലുള്ള തീര്‍ഥാടന വഴിയിലെ മാലിന്യങ്ങളാണ് ഇവിടെ സംസ്‌കരിക്കാനെത്തിക്കുന്നത്. മാലിന്യങ്ങള്‍ വേര്‍തിരിക്കലാണ് ആദ്യപടി. പ്ലാസ്റ്റിക് മാലിന്യങ്ങളും തുണിയും ഇന്‍സിനേറ്ററില്‍ കത്തിക്കും. പ്ലാസ്റ്റിക് കുപ്പിയും ചില്ലുകുപ്പിയും കാര്‍ഡ് ബോര്‍ഡും വേര്‍തിരിച്ചുവെയ്ക്കും. ഭക്ഷ്യാവശിഷ്ടങ്ങളും ഭക്തര്‍ ഉപേക്ഷിച്ചുപോകുന്ന പൂമാല അടക്കമുള്ള ജൈവപാഴ്വസ്തുക്കളും കുഴിച്ചിടും. ഭക്തര്‍ക്കു സൗജന്യ ഔഷധ കുടിവെള്ളം ശബരിമലയിലുടനീളം യഥേഷ്ടം വിതരണം ചെയ്യുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുവരുന്നത് വര്‍ധിച്ചുവരികയാണ്. ഹോട്ടല്‍ മാലിന്യം തരം തിരിച്ചു നല്‍കാത്തതും വെല്ലുവിളിയാണ്. ഏറ്റുമാനൂരിലും തിരുവനന്തപുരത്തും ഉള്ള കമ്പനികളാണ് ഇന്‍സിനേറ്ററിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘എന്ത് വില നല്‍കേണ്ടി വന്നാലും പിന്മാറില്ല’ ; വൈകാരിക കത്തുമായി വരുണ്‍ ഗാന്ധി

0
ദില്ലി : ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ വൈകാരിക കത്തുമായി...

ഉത്തരാഖണ്ഡ് ഗുരുദ്വാരയിൽ വെടിവെപ്പ് ; ഒരാൾ കൊല്ലപ്പെട്ടു

0
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് നാനക്മട്ട ഗുരുദ്വാരയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. കർസേവാ...

ലോക്സഭ തെരഞ്ഞെടുപ്പ് ; സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ആരംഭിച്ചു

0
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം...

മണിപ്പൂരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി വീടുകളിലെത്തുന്നു : വി. ഡി. സതീശന്‍

0
തിരുവനന്തപുരം : ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളായ ദുഃഖ വെള്ളിയും ഈസ്റ്ററും...