ശബരിമല വിമാനത്താവളം ; ചെറുവള്ളി എസ്റ്റേറ്റില്‍ അതിർകല്ല് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലും സമീപത്തെ സ്വകാര്യ വസ്തുക്കളിലും അളവ് നടത്തി അതിർകല്ല് സ്ഥാപിക്കുന്നു. ഇതിനായുള്ള തയ്യാറെടുപ്പുകൾ കരാർ കമ്പനി ആരംഭിച്ചു. ആദ്യം സ്വകാര്യ സ്ഥലങ്ങൾ അളന്ന് കല്ലിട്ട ശേഷം ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റിൽ പ്രവേശിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇക്കാര്യത്തിൽ പ്രാദേശികമായ പരാതികൾ ഉണ്ടായതോടെ രണ്ടിടങ്ങളിലും ഒരു പോലെ അളവ് നടത്തുകയും അതിരുകൾ തിരിച്ച് കല്ലുകൾ സ്ഥാപിക്കുകയും ചെയ്യും. ഇതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്

. കൊച്ചി ആസ്ഥാനമായ കമ്പനിക്ക് സർവേ നടത്തി അതിർത്തി നിർണയിച്ചു കല്ലു സ്ഥാപിക്കാൻ കരാർ നൽകി. അളന്നു തിട്ടപ്പെടുത്തുന്ന വസ്തുവിൽ ഓരോ 30 മീറ്റർ അകലത്തിലും കല്ല് സ്ഥാപിക്കും. വിമാനത്താവള നടത്തിപ്പുകാരായ കേരള സ്റ്റെസ്റ്റ് വ്യവസായ വികസന കോർപറേഷനും യുഎസ് കൺസൽറ്റൻസിയായ ലൂയി ബഗ്റും ചേർന്നാണ് പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്‍റെ അലൈന്‍മെന്‍റ് ജോലികളും നവംബറിൽ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേയാണ് ഇവിടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. അതിനാൽ തന്നെ എല്ലാ പരിശോധനകളും നിയമ നടപടികളും പൂർത്തിയാക്കിയ ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാവുക. കേന്ദ്ര സർക്കാരിന്റെ അനുമതികൾക്കും വേണ്ടി കെഎസ്ഐഡിസി ശ്രമം നടത്തുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ

0
തിരുവനന്തപുരം : പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ സജീവമാകുന്നതായി...

വടശ്ശേരിക്കര – കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം : വാഹനം...

0
വടശ്ശേരിക്കര : വടശ്ശേരിക്കര - കുമ്പളത്താമണ്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ...

നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണം ; മൂന്ന് അധ്യാപകരെ സസ്‌പെൻഡ് ചെയ്തു

0
ഓച്ചിറ: കൊല്ലം പരബ്രഹ്മ നഴ്സിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ മൂന്ന് അധ്യാപകർക്ക്...

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്

0
മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്‌ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ...