ശബരിമല വിമാനത്താവളം : റൺവേക്ക് യോജ്യമായ ആറ് സ്ഥലങ്ങൾ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ റണ്‍വേക്ക് അനുയോജ്യമായി 6 സ്ഥലങ്ങള്‍ ചെറുവള്ളി എസ്റ്റേറ്റില്‍ കണ്ടെത്തി. മൂന്നു കിലോമീറ്ററിലേറെ നീളമുള്ളതാണ് ഇവയെല്ലാം. വിമാനം സുഗമമായി ഇറങ്ങുന്നതിനും പറന്നുയരുന്നതിനും മറ്റു തടസ്സങ്ങളുണ്ടോ എന്നു കണ്ടെത്തുന്നതിന് ഈ സ്ഥലങ്ങളില്‍ ‘ഒബ്സ്റ്റക്കിള്‍ ലിമിറ്റേഷന്‍ സര്‍ഫസ് സര്‍വേ ആരംഭിച്ചു.

ഒഎല്‍എസ് സര്‍വേ കൂടി അനുകൂലമായാല്‍ ഈ സ്ഥലങ്ങളില്‍ ഏറ്റവും അനുയോജ്യമായവയുടെ പട്ടിക തയാറാക്കും. വിമാനത്താവളം കണ്‍സല്‍റ്റിങ് ഏജന്‍സി ലൂയി ബഗ്‌റാണ് റണ്‍വേക്ക് അനുയോജ്യമായ ഭൂമിക്കായി സര്‍വേ നടത്തുന്നത്. ചെന്നൈയിലെ ജിയോ എഡി എന്ന ഏജന്‍സിയാണ് ഒഎല്‍എസ് സര്‍വേ നടത്തുന്നത്.

മുന്‍പ് 2.7 കിലോമീറ്റര്‍ നീളമുള്ള ഭൂമി റണ്‍വേക്കായി കണ്ടെത്തിയിരുന്നു. എന്നാല്‍ രാജ്യാന്തര വിമാനത്താവളങ്ങള്‍ക്ക് ചുരുങ്ങിയത് മൂന്നു കിലോമീറ്റര്‍ എങ്കിലും നീളമുള്ള റണ്‍വേ വേണം. നിലവില്‍ കേരളത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാത്രമാണ് 2.7 കിലോമീറ്റര്‍ നീളമുള്ള റണ്‍വേയുള്ളത്. കരിപ്പൂരില്‍ രണ്ടു വര്‍ഷം മുന്‍പുണ്ടായ അപകടത്തെ തുടര്‍ന്ന് റണ്‍വേയുടെ നീളം പോരെന്ന് ആക്ഷേപവും ഉയര്‍ന്നിരുന്നു.

ഇക്കാരണത്താല്‍ 3.5 കിലോമീറ്റര്‍ എങ്കിലും നീളമുള്ള റണ്‍വേ കണ്ടെത്താന്‍ സ്പെഷല്‍ ഓഫീസര്‍ വി.തുളസീദാസ് കണ്‍സല്‍റ്റിങ് ഏജന്‍സിക്കു നിര്‍ദേശം നല്‍കി. വിമാനം ഇറങ്ങുമ്പോഴും പറന്നുയരുമ്പോഴും കാഴ്ചയ്ക്കും മറ്റും തടസ്സമുണ്ടാക്കുന്ന മലകള്‍, കെട്ടിടങ്ങള്‍, വൈദ്യുതി ടവര്‍ ലൈനുകള്‍ എന്നിവ ഉണ്ടോ എന്നാണ് ഒഎല്‍സ് സര്‍വേയില്‍ പരിശോധിക്കുന്നത്. ഇതിനു പുറമേ വിമാനത്താവളത്തിന്റെ പാരിസ്ഥിതിക ആഘാത പഠനത്തിനും സ്പെഷല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...