ശബരിമല ഉത്സവം ; ശരംകുത്തിയിൽ ഇന്ന് പള്ളിവേട്ട

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല ഉത്സവത്തോടനുബന്ധിച്ച് ശരംകുത്തിയില്‍ പള്ളിവേട്ട. ശബരിമലയില്‍ ഒന്‍പതാം ഉത്സവമായ ഇന്ന് രാത്രി 10ന് ശരംകുത്തിയില്‍ ഭഗവാന്റെ പള്ളിവേട്ട നടക്കും. രാത്രി 8 മണിക്കാണ് ശ്രീഭൂതബലി ചടങ്ങുകള്‍ ആരംഭിക്കുന്നത്. ശരംകുത്തിയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥാനത്താണ് പള്ളിവേട്ട. ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരരുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.

ശ്രീഭൂതബലിയുടെ നാലും, വിളക്ക് എഴുന്നള്ളിപ്പിന്റെ മൂന്നും പ്രദക്ഷിണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പള്ളിവേട്ടയ്‌ക്കായി ശരംകുത്തിയിലേയ്‌ക്ക് നീങ്ങും. മുന്നില്‍ അമ്പും വില്ലുമേന്തി വേട്ടക്കുറുപ്പ് ഉണ്ടാകും. ശരംകുത്തിയില്‍ പള്ളിവേട്ട കഴിഞ്ഞ് തിരികെ എത്തി ശ്രീകോവിലിന് പുറത്താണ് ഭഗവാന്റെ പള്ളിയുറക്കം.

നാളെ രാവിലെ 5ന് പള്ളിയുണര്‍ത്തി കണികാണിച്ച്‌ മണ്ഡപത്തിലെ പൂജയ്‌ക്കും അഭിഷേകത്തിനും ശേഷമാണ് ശ്രീകോവിലിനുള്ളിലേയ്‌ക്ക് എഴുന്നള്ളിക്കുക.  മീനമാസപ്പുലരിയില്‍ അയ്യനെ കാണാന്‍ ആയിരങ്ങളാണ് സന്നിധാനത്തെത്തിയത്. നാളെ ഉച്ചയ്‌ക്ക് പമ്പയിലാണ് ഭഗവാന്റെ ആറാട്ട്. ഉത്സവും മീനമാസ പൂജയും ഇക്കുറി ഒരുമിച്ചാണ്. ശനിയാഴ്ച വരെയാണ് മീനമാസ പൂജ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...