ശബരിമല തീര്‍ത്ഥാടകര്‍ക്കായി കരിമല വഴിയുള്ള കാനന പാത 31ന് തുറക്കുo : ദേവസ്വം മന്ത്രി

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമല തീര്‍ത്ഥാടകര്‍ക്കായി കരിമല വഴിയുള്ള കാനന പാത 31ന് തുറക്കുമെന്നു ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍.മകരവിളക്ക് തീര്‍ത്ഥാടന ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനങ്ങള്‍ വിവരിക്കുകയായിരുന്നു മന്ത്രി. എരുമേലി, കാളകെട്ടി, അഴുത, കരിമല വഴിയുള്ള കാനന പാത 35 കിലോമീറ്ററാണു ദൂരം. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്. അഴുത മുതല്‍ പമ്പ വരെയുള്ള 18 കിലോമീറ്റര്‍ പെരിയാര്‍ കടുവ സങ്കേതത്തിലൂടെയാണു കടന്നു പോകുന്നത്. ഇതു പൂര്‍ണമായും തെളിച്ചു. അപകടകരമായ മരങ്ങള്‍ മുറിച്ചു നീക്കി.

വന്യ മൃഗങ്ങളുടെ ശല്യം ഉള്ള വഴി ആയതിനാല്‍ യാത്രയ്ക്ക് സമയ നിയന്ത്രണം ഉണ്ട്. എരുമേലിയില്‍ നിന്ന് പുലര്‍ച്ചെ 5.30 മുതല്‍ 10.30 വരെ യാത്ര പുറപ്പെടുന്നവര്‍ക്കു മാത്രമേ അഴുതയില്‍ നിന്ന് കരിമല വഴി പമ്പ വരെ എത്താന്‍ കഴിയു. ഉച്ചയ്ക്ക് 12 വരെ അഴുതയില്‍ നിന്നു പുറപ്പെടുന്നവര്‍ക്ക് സന്ധ്യയ്ക്ക് മുന്‍പ് പമ്പയില്‍ എത്താം. അതിനു ശേഷം വരുന്നവര്‍ക്ക് യാത്രാ നിയന്ത്രണം ഉണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്ത 10,000 പേര്‍ക്കാണു പ്രതിദിനം ഇതുവഴി യാത്ര ചെയ്യാനാകുക. തീര്‍ത്ഥാടകര്‍ കൂട്ടമായി വേണം പോകാന്‍. ഒറ്റയ്ക്കു പോകുന്നത് അപകടമാണ്.

യാത്രാ വേളയില്‍ പാതയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകും. കുടിവെള്ളം, വെളിച്ചം, ചികിത്സാ സഹായം എന്നിവ ഉറപ്പാക്കണം. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാന്‍ പോലീസും ശ്രദ്ധിക്കും. മണ്ഡല കാലത്തു കുറ്റമറ്റ രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കി. നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് വന്നതോടെ മകരവിളക്കിനു വലിയ തിരക്ക് പ്രതീക്ഷിക്കുന്നു. അതിനാല്‍ കൂടുതല്‍ സംവിധാനങ്ങള്‍ എല്ലാ വകുപ്പുകളും ഒരുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...