തിരുവനന്തപുരത്ത് യുവാക്കൾ തമ്മിലുള്ള പകയെ തുടർന്ന് വീടുകയറി ആക്രമണം ; 14 പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നഗരൂരിൽ യുവാക്കൾ തമ്മിലുള്ള പകയെ തുടർന്ന് വീടുകയറി ആക്രമണം. സൂരജ്, വിഷ്ണു എന്നീ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയാണ് വീട്ടിൽ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കുന്ന സംഭവങ്ങളിലേക്ക് നീങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് 14 പേരെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു. നഗരൂർ സ്വദേശികളായ സൂരജും വിഷ്ണും തമ്മിൽ വർഷങ്ങളായി ശത്രുതയുണ്ട്. ഇവർ തമ്മിൽ നേരത്തെ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം വിഷ്ണുവും സുഹൃത്ത് ലതീഷുമായി സൂരജിന്‍റെ സുഹൃത്തായ അഫ്സലിന്‍റെ വീടിന് മുന്നിലൂടെ ബൈക്കിൽ പോവുകയായിരുന്നു.

സൂരജും അപ്പോള്‍ ഈ വീട്ടിലുണ്ടായിരുന്നു. സൂരജും അഫ്സലും ചേർന്ന് വിഷ്ണുവിനോട് തട്ടികയറിയും ഒടുവിൽ കയ്യാങ്കളിലെത്തുകയും ചെയ്തു. മർദ്ദനത്തിൽ വിഷ്ണുവിന് സാരമായി പരിക്കേറ്റു. വിഷ്ണുവിനെ മ‍ർദ്ദിക്കുന്നറി‍ഞ്ഞ എട്ട് സുഹൃത്തുക്കള്‍ സ്ഥലത്തെത്തി. തുടര്‍ന്ന് വിഷ്ണുവിന്‍റെ സുഹൃത്തുക്കളെത്തിയപ്പോള്‍ അഫ്സലും സൂരജും വീട്ടിലേക്ക് ഓടികയറി. അക്രമിസംഘം വീട്ടിൽ കയറി സൂരജിനെയും അഫ്സലിനെയും അടിച്ചു. ഇതിനിടെ വീട്ടിലുണ്ടായിരുന്നു സ്ത്രീകള്‍ക്കും മർദ്ദനമേറ്റു. രണ്ട് സംഭവങ്ങളിലുമായി 14 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. കൂട്ടത്തല്ലിൽ പ്രതികള്‍ക്കെല്ലാം പരിക്കുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...