400ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും പിടികൂടി

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട് : ക്രിസ്മസ്- പുതുവത്സര സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങിനിടയില്‍ ചാരായവും കോടയും പിടിച്ചു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാട്ടാക്കട വിളപ്പില്‍ പുളിയറകോണത്ത് സെന്റ്മേരീസ് സ്കൂളിനു സമീപം വീട് വാടകയ്ക്ക് എടുത്ത് ചാരായം വാറ്റുകയായിരുന്ന രണ്ടുപേരെയാണ് പിടികൂടിയത്.

ഇവരില്‍ നിന്നും 400ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചു. നെടുമങ്ങാട് പെരിങ്ങമ്മല സ്വദേശി നൗഷാദ് ഖാന്‍ (44) തിരുവനന്തപുരം ആറ്റിപ്ര കല്ലിങ്ങല്‍ കാട്ടില്‍ വീട്ടില്‍ അനില്‍ കുമാര്‍ (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നൗഷാദ് ഖാന്‍ ചാരായം കടത്തിക്കൊണ്ട് പോകാന്‍ ഉപയോഗിക്കുന്ന കാറും പിടിച്ചെടുത്തു.

മുമ്പും നൗഷാദ് ഖാനെ പിടികൂടി 1015 ലിറ്റര്‍ കോടയും 15 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കാറും പിടിച്ചെടുത്തിരുന്നു. സ്ഥിരമായി വീട് വാടകക്ക് എടുത്ത് രഹസ്യമായി കോടയും വാറ്റുപകരണങ്ങളും സൂക്ഷിച്ച്‌ ചാരായം വാറ്റി വില്പന നടത്തുകയാണ് ഇവരുടെ പ്രവര്‍ത്തന രീതി. വീട് വാടകക്കെടുത്ത് അനധികൃതമായി ചാരായം വാറ്റി വട്ടിയൂര്‍ക്കാവ്, അഴീക്കോട്, ഇരുമ്പ, കരകുളം, ആനാട്, പാലോട് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ വില്‍പ്പന നടത്തിവരികയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...

​’അമേരിക്കയിലായിരുന്നെങ്കിൽ ലക്ഷങ്ങൾ മുടക്കേണ്ടി വന്നേനെ’; ഗ്രാമീണ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ പുകഴ്ത്തി വിദേശ...

0
ഡൽഹി: ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ ലഭിച്ചതിന്‍റെ...

ഉത്തരാഖണ്ഡ് ജലവൈദ്യുത പദ്ധതി അപകടം; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു, മരണസംഖ്യ എട്ടിലെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി....

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....