ശബരിമല സ്വർണക്കൊള്ള : ഹൈക്കോടതി ഇന്ന് വീണ്ടും കേസ് പരി​ഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിൽ സ്വർണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷെഡ്പൂരിലെ ലാബിൽ നടത്തുമെന്ന് എസ്ഐടി കോടതിയെ അറിയിക്കും. സ്വർണക്കൊളള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന്‍റെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് പിടിവള്ളിയാക്കിക്കൊണ്ടാണ് പത്മകുമാർ ജാമ്യഹർജി സമർപ്പിച്ചിരിക്കുന്നത്. ശ്രീകോവിലിലെ സ്വർണ്ണപാളികളുടെ സാമ്പിളുകൾ എവിടെ പരിശോധിക്കും എന്ന കാര്യത്തിൽ എസ്ഐടി ഇന്ന് കോടതിയെ നിലപാട് അറിയിക്കും.

ജംഷെഡ്പൂരിലെ ലാബിൽ പരിശോധിക്കാനാണ് എസ് ഐ ടി തീരുമാനം. ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ആണ് വിഷയം പരിഗണിക്കുന്നത്. കൊടിമര പുന:പ്രതിഷ്ഠയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച കാര്യം വിജിലൻസും അറിയിക്കും. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം. കൊടിമര നിർമ്മാണത്തിന് ഉപയോഗിച്ച സ്വർണത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐഐടി ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധം: ക്ലാസുകൾ റദ്ദാക്കി, അധികൃതരുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ

0
ന്യൂഡൽഹി : ഐഐടി ഡൽഹിയിലെ എംഎസ്‌സി ഫിസിക്‌സ് വിദ്യാർഥിയായ 26-കാരൻ ഋഷികേശിന്റെ...

അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയുടെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി

0
ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന് കനത്ത തിരിച്ചടി. അയോധ്യ സംഭാവനക്കൊള്ള പുറത്തുകൊണ്ടുവന്ന...

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...