ശബരിമല സ്വര്‍ണ്ണക്കൊള്ള ; ജാമ്യം തേടി എ പത്മകുമാര്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജാമ്യത്തിനായി തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അന്വേഷണത്തോട് സഹകരിച്ചുവെന്നും തനിക്ക് സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് എ പത്മകുമാറിന്റെ വാദം. കേസുമായി ബന്ധപ്പെട്ട് അറിയാവുന്നതെല്ലാം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താന്‍ പ്രായമുള്ള വ്യക്തിയാണ്. ഇനി ഈ കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലില്‍ കിടത്തുന്നത് മനുഷ്യത്വ രഹിതമാണ്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന പദവിയില്‍ ഇരുന്നുകൊണ്ട് ചെയ്യാവുന്ന കാര്യം മാത്രമേ താന്‍ ചെയ്തുള്ളു. അതിനപ്പുറം നടന്നിട്ടുള്ളത് ഉദ്യോഗസ്ഥതലത്തിലുള്ള ഗൂഢാലോചനകളാണ്. അതിലേക്ക് തന്നെ വലിച്ചിഴക്കരുത്. അന്വേഷണ സംഘത്തിന് ഇക്കാര്യങ്ങള്‍ താന്‍ ബോധ്യപ്പെടുത്തിക്കൊടുത്തതാണ്. അതുകൊണ്ട് തനിക്ക് ജാമ്യം വേണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പത്മകുമാര്‍ കോടതിയെ സമീപിച്ചത്. ജാമ്യ ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് ജിഎസ്ടി തട്ടിപ്പ് ; എസ്ഐടി ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകിയേക്കും

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ ജി എസ്...

ഉച്ചഭക്ഷണത്തിൽ ഉപ്പിന് പകരം ചേർത്തത് സോപ്പുപൊടി ; 40 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
പാട്‌ന : ബിഹാറിലെ നളന്ദയിൽ ഭക്ഷണത്തിൽ ഉപ്പിന് പകരം ഡിറ്റർജന്റ് പൊടി...

പാലക്കാട് അഞ്ചാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് പ്ലസ് ടു വിദ്യാർത്ഥികൾ

0
പാലക്കാട്: പാലക്കാട് വേലന്താവളത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിക്ക് പ്ലസ് ടു...

മൂന്നാം പ്രസവത്തിനും ഒരു വർഷം ശമ്പളത്തോടു കൂടിയ അവധി ; ഉത്തരവുമായി വിജയ് സർക്കാർ

0
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജീവനക്കാരായ സ്ത്രീകളുടെ ക്ഷേമത്തിനുതകുന്ന സുപ്രധാന പ്രഖ്യാപനവുമായി...