ശബരിമല സ്വർണക്കൊള്ള : ചോദ്യം ചെയ്യലിനായി നടൻ ജയറാം ഇന്ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരായേക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഇഡി നോട്ടീസ് നൽകിയ നടൻ ജയറാം ഇന്ന് ചോദ്യം ചെയ്യലിനായി ഇഡി കൊച്ചി ഓഫീസിൽ ഹാജരായേക്കും. ദ്വാരപാലക പാളികൾ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നൽകേണ്ടത്. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിന്‍റെ  ചോദ്യം ചെയ്യൽ. ദീർഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ്ഐടിക്ക് ജയറാം മൊഴി നൽകിയത്. തിരുവിതാംകൂർ ദേവസ്വം ബോ‍ർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ ഇന്നലെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഒരിക്കൽ പോലും പോറ്റിയെ കണ്ടിട്ടില്ലെന്നും ശബരിമലയിൽ പോയിട്ടില്ലെന്നുമാണ് ജയശ്രീയുടെ മൊഴി. കൂടുതൽ രാഷ്ട്രീയനേതാക്കളെ ഇഡി ചോദ്യം ചെയ്യാനാണ് സാധ്യത. ഇതിൽ ഇഡിയുടെ കണ്ടെത്തലുകൾ എന്തെല്ലാമാണെന്നാണ് ഇനി അറിയേണ്ടത്. പോറ്റിയുമായുള്ള ബന്ധത്തിലാണ് ജയശ്രീയെ ചോദ്യം ചെയ്തത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉല്പന്നങ്ങളും അനധികൃത മദ്യവും പിടികൂടി

0
റാന്നി : ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി റാന്നി...

സ്വാതന്ത്ര്യത്തിനായി കോൺഗ്രസ് നടത്തിയത് സമാനതകളില്ലാത്ത ത്യാഗോജ്വല സമരം : മന്ത്രി പി.സി വിഷ്ണുനാഥ്

0
പത്തനംതിട്ട : ഇന്ത്യ രാജ്യം നേടിയെടുത്തതും ഇന്ന് അനുഭവിക്കുന്നതുമായ സ്വതന്ത്ര്യത്തിന് ഇൻഡ്യൻ...

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വികസനത്തിൽ വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരം : കെ.ഐ ഇടിക്കുള

0
പത്തനംതിട്ട : സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ വളർച്ചക്ക് വ്യാപാരി വ്യവസായികളുടെ പങ്ക് മഹത്തരമായിരുന്നുവെന്നും...