ശബരിമല ശ്രീകോവിലില്‍ ഉണ്ടായ ചോര്‍ച്ച അടയ്‌ക്കുന്ന പണികള്‍ പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

 ശബരിമല : ശബരിമല ശ്രീകോവിലില്‍ ഉണ്ടായ ചോര്‍ച്ച അടയ്‌ക്കുന്ന പണികള്‍ പൂര്‍ത്തിയായി. രണ്ട് പാളികള്‍ ചേരുന്ന ഭാഗം പ്രത്യേകം പശ ഉപയോഗിച്ചാണ് ഒട്ടിച്ചത്. സ്വര്‍ണപ്പാളികള്‍ ചേര്‍ക്കാന്‍ 520 പിച്ചള ആണികളും ഉപയോഗിച്ചു. വെള്ളം ഒഴിച്ച്‌ നടത്തിയ പരിശോധനയില്‍ 13 സ്ഥലങ്ങളിലാണ് ചോര്‍ച്ച കണ്ടെത്തിയത്. തുടര്‍ന്ന് എല്ലാ സ്ഥലങ്ങളിലെയും ചോര്‍ച്ച അടച്ചു.

മേല്‍ക്കൂരയിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച തുരുമ്പിച്ച ആണികള്‍ മാറ്റി പുതിയത് ഘടിപ്പിച്ചു. ഒരിഞ്ചിന്‍റെതിന് പകരം ഒന്നര ഇഞ്ചിന്‍റെആണിയാണ് സ്ഥാപിച്ചത്. കാലപ്പഴക്കം കൊണ്ട് ഇളകിപ്പോയ സിലിക്കണ്‍ പശയ്‌ക്ക് പകരം പുതിയ പശയും ഒട്ടിച്ചിട്ടുണ്ട്.

ശ്രീകോവിലും മണ്ഡപവും ബന്ധിപ്പിക്കുന്ന ഭാഗത്തെ പാത്തി അഴിച്ച്‌ ചെമ്പ് പൊതിഞ്ഞു. അതിന്‍റെ ചോര്‍ച്ചയും അടച്ചു. പതിനെട്ടാംപടിക്കു സമീപത്തെ മണിയുടെ തൂണിലെ പിച്ചളത്തകിടും നേരെയാക്കി. ചോര്‍ച്ച അടയ്‌ക്കലിന് ശേഷം ശ്രീകോവില്‍ പൂര്‍ണമായും കഴുകി മിനുക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തി സ്കൂട്ടറിൽ നിന്നും ഹെൽമെറ്റ് മോഷണം

0
തിരുവല്ല : പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക്...

യുദ്ധത്തിന് താൽപ്പര്യമില്ല, എന്നാൽ ആക്രമണമുണ്ടായാൽ വെറുതെയിരിക്കില്ല; ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

0
ബിഷ്കെക്ക്: ഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ആക്രമിച്ചാൽ...

തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി

0
കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി....

പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി

0
കാസർകോട്: പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ...