അറുപതുകാരന്‍ അകത്തേക്ക് കടന്നത് അടുക്കളവഴി, വീട്ടമ്മയെ കൊലപ്പെടുത്തിയത് ബലാത്സംഗ ശ്രമത്തിനിടെ ; ആറ് മാസത്തിനിപ്പുറം പ്രതിയെ കുടുക്കിയത് മദ്യലഹരിയിലെ സംസാരം

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഏരൂര്‍ വിളക്കുപാറയിലെ വീട്ടമ്മയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ വയോധികന്‍ പിടിയില്‍. വിളക്കുപാറ ദര്‍ഭപ്പണ ശരണ്യാലയത്തില്‍ മോഹന്‍ (60) ആണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരി 26ന് വൈകിട്ടാണ് വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബലാത്സംഗത്തിനിടെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വീട്ടമ്മയുടെ വയറ്റിലും നെഞ്ചിലും ചുണ്ടിലും മുറിവുണ്ടായിരുന്നു. പുനലൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.

പ്രദേശത്തെ നൂറോളം പേരെ ചോദ്യം ചെയ്യുകയും, ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പതിനഞ്ച് പേരെ ഡി എന്‍ എ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. മോഹനനെ നേരത്തെ മൂന്ന് തവണ ചോദ്യം ചെയ്‌തിരുന്നു. പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. മദ്യലഹരിയിലുള്ള ചില സംസാരങ്ങളാണ് ഇയാളാണ് കൊലയാളി എന്ന സംശയമുയരാന്‍ കാരണമായത്.

തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. അടുക്കളവഴി വീടിനുള്ളില്‍ കയറിയ പ്രതി വീട്ടമ്മയെ കടന്നുപിടിക്കുകയായിരുന്നു. ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒച്ചവച്ചപ്പോള്‍ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...

ദുരന്തത്തെ പ്രതിരോധിച്ച് നേപ്പാളിലെ ബാങ്കിന്റെ സേഫ്റ്റി ലോക്കർ ; ലക്ഷക്കണക്കിന് രൂപയും കോടികളുടെ...

0
കാഠ്മണ്ഡു: മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന ബാങ്ക് കെട്ടിടത്തില്‍ നിന്നും അമ്പത് കോടിയോളം...