Saturday, April 12, 2025 4:22 pm

സംതൃപ്തി നിറഞ്ഞ ശബരിമല തീര്‍ഥാടനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തീര്‍ഥാടക ലക്ഷങ്ങളുടെ മനസില്‍ സുഖ ദര്‍ശനത്തിന്റെ സംതൃപ്തി നിറച്ചതാണ് ഇത്തവണത്തെ ശബരിമല തീര്‍ഥാടനം. ഇതിനു പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിയും കരുതലുമാണ്. ശബരിമല തീര്‍ഥാടനം വിജയകരമാക്കുന്നതിന് കാലേകൂട്ടിയുള്ള തയാറെടുപ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി തന്നെ നേരിട്ട് സംസ്ഥാന തലത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം പലവട്ടം വിളിച്ചത് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ കരുതല്‍ വ്യക്തമാക്കുന്നു.  ഇതിനു പുറമേ സന്നിധാനം, പമ്പ, പന്തളം, എരുമേലി ഉള്‍പ്പെടെ പ്രധാന ഇടത്താവളങ്ങളിലെല്ലാം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തി തീര്‍ഥാടന ഒരുക്ക വിലയിരുത്തലുകള്‍ നടത്തിയത് മികച്ച നിലയില്‍ കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സഹായകമായി.

ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പ് എന്നിവിടങ്ങളിലും പ്രധാന ഇടത്താവളങ്ങളിലും തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കിയത്. കുടിവെള്ളം, ശുചിമുറി, ഭക്ഷണം, യാത്രാസൗകര്യം എന്നിവ ഉറപ്പാക്കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞു. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ശബരിമല എഡിഎം എന്‍എസ്‌കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിച്ചത്. തീര്‍ഥാടകര്‍ക്ക് വിരി സൗകര്യം, അന്നദാനം, ശുചിമുറി, തിളപ്പിച്ച ഔഷധ ജലം എന്നിവ ആവശ്യത്തിന് ലഭ്യമാക്കുന്നതിന് ദേവസ്വം ബോര്‍ഡിന് കഴിഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, മെമ്പര്‍മാരായ എന്‍. വിജയകുമാര്‍, കെ.എസ്. രവി, ദേവസ്വം കമ്മീഷണര്‍ ബി.എസ്. തിരുമേനി എന്നിവര്‍ തീര്‍ഥാടകര്‍ക്കൊപ്പം ചെലവഴിച്ച് ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് വകുപ്പുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെ എല്ലാ വകുപ്പുകള്‍ക്കും കഴിഞ്ഞതാണ് ഇത്തവണത്തെ ശബരിമല തീര്‍ഥാടനം സുഖദര്‍ശനം പകരുന്നതിന് വഴിയൊരുക്കിയത്.

സുരക്ഷിതമായ തീര്‍ഥാടനം ഉറപ്പാക്കുന്നതായിരുന്നു ഇത്തവണത്തെ ശബരിമല തീര്‍ഥാടനം. ഏറ്റവും ആധുനികമായ സംവിധാനങ്ങളാണ് പോലീസ് സേന ഇതിനായി സജ്ജമാക്കിയിരുന്നത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനും തീര്‍ഥാടകര്‍ക്ക് യാതൊരു അല്ലലും ഉണ്ടാകാതെ സുഖമായി ദര്‍ശനം നടത്തി മടങ്ങുന്നതിനും ആവശ്യമായ കരുതല്‍ പോലീസ് സേന എടുത്തിരുന്നു. ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. മകരവിളക്കിന് തിരക്ക് നിയന്ത്രിക്കുന്നതിന് മാത്രം 1675 പോലീസുകാരെയാണ് നിയോഗിച്ചത്. ഏകോപനത്തിനായി 15 ഡിവൈഎസ്പിമാര്‍, 36 സിഐ, 160 എസ്‌ഐ, എഎസ്‌ഐമാര്‍ എന്നിവരെ ഏകോപനത്തിനായി ചുമതലപ്പെടുത്തിയിരുന്നു. ഇതിനു പുറമേ ആര്‍എഎഫ്, എന്‍ഡിആര്‍എഫ് തുടങ്ങിയ സേനാ വിഭാഗങ്ങളും മികച്ച സേവനമാണ് അനുഷ്ഠിച്ചത്.

2018ലെ പ്രളയത്തിനു ശേഷം നിലയ്ക്കല്‍ ബേയ്‌സ് ക്യാമ്പാക്കി മാറ്റിയതോടെ ഉണ്ടായ ഏറ്റവും വലിയ വെല്ലുവിളി നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് അയ്യപ്പന്മാരെ സുരക്ഷിതരായി എത്തിക്കുന്നതിനുള്ള ഗതാഗത സംവിധാനമായിരുന്നു. കഴിഞ്ഞ വര്‍ഷവും ഇത്തവണയും മികച്ച നിലയില്‍ ഗതാഗത സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി മികവിന്റെ പര്യായമായി മാറി. മകരവിളക്ക് കഴിഞ്ഞ് തീര്‍ഥാടകര്‍ക്ക് മടങ്ങുന്നതിനായി 950 ബസുകളാണ് കെഎസ്ആര്‍ടിസി ഒരുക്കി നിര്‍ത്തിയിരുന്നത്.

പമ്പയില്‍ നിന്നും ശബരിമല സന്നിധാനത്തേക്കുള്ള തീര്‍ഥാടന പാതയില്‍ ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സജ്ജമാക്കിയ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ തീര്‍ഥാടകര്‍ക്ക് അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിന് വഴിയൊരുക്കി. മലയകയറുമ്പോള്‍ ഹൃദയാഘാതം മൂലം പെട്ടെന്ന് മരണങ്ങള്‍ സംഭവിക്കുന്നത് വലിയൊരളവില്‍ തടയാന്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളുടെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ധ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയോഗിക്കുകയും മരുന്ന് ഉള്‍പ്പെടെ മികച്ച ചികിത്സയും സൗകര്യങ്ങളുമാണ് ലഭ്യമാക്കിയിരുന്നത്.

ശബരിമലയെ പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങളില്‍ നിന്നും മുക്തമാക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വലിയ പുരോഗതി കൈവരിക്കാന്‍ ഇത്തവണത്തെ തീര്‍ഥാടനത്തിനായി. ഇരുമുടിയില്‍ നിന്നുള്‍പ്പെടെ പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കി പൂങ്കാവനത്തെ സംരക്ഷിക്കണമെന്ന സന്ദേശം തീര്‍ഥാടകരിലേക്ക് പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞതിലൂടെ മലിനീകരണം വലിയൊരളവുവരെ കുറയ്ക്കാന്‍ കഴിഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള വിശുദ്ധി സേനാംഗങ്ങളുടെ രാപ്പകല്‍ വ്യത്യാസമില്ലാതെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനമാണ് ശബരിമലയെ ശുചിയായി സംരക്ഷിക്കുന്നതിന് കാരണം. ശബരിമലയെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന മിഷന്‍ഗ്രീന്‍ ശബരിമല പ്രചാരണത്തിന്റെ ഭാഗമായി ശുചിത്വമിഷന്‍, കുടുംബശ്രീ, വനം വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തീര്‍ഥാടകര്‍ക്ക് തുണിസഞ്ചി വിതരണം ചെയ്യുകയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പോലീസിന്റെ ആഭിമുഖ്യത്തില്‍ സന്നിധാനത്ത് എല്ലാ ദിവസവും വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് നടക്കുന്ന പുണ്യം പൂങ്കാവനം ശുചീകരണ പ്രചാരണ പരിപാടി മാലിന്യമുക്ത ശബരിമലയെന്ന ആശയം തീര്‍ഥാടകരിലേക്ക് പകര്‍ന്നു നല്‍കുന്നതിന് വഴിയൊരുക്കിയിട്ടുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന പ്രധാന വ്യക്തിത്വങ്ങളെല്ലാം പങ്കാളികളാകുന്നതിനാല്‍ പുണ്യം പൂങ്കാവനം ശുചീകരണ പരിപാടിക്ക് തീര്‍ഥാടകരെ ഏറെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ വലിയ തോതിലുള്ള ഫലം വരും വര്‍ഷങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യ മുക്തമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിന് സഹായകമാകും.

മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശബരിമല പാതയെ അപകട മുക്തമാക്കുന്നതിന് നടപ്പാക്കി വരുന്ന സേഫ് സോണ്‍ പദ്ധതി ഇത്തവണയും വലിയ വിജയമായി. തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയോ, അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ ഉടന്‍ തന്നെ സേഫ്‌സോണ്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സഹായം നല്‍കിയത് വലിയ പ്രശംസ പിടിച്ചുപറ്റി. ശബരിമല പാതയില്‍ സേഫ്‌സോണ്‍ വാഹനങ്ങള്‍ 24 മണിക്കൂറും പട്രോളിംഗ് നടത്തിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുറുക്കാൻ കടയുടെ മറവിൽ കഞ്ചാവുൾപ്പെടെ ഉള്ള ലഹരി ഉൽപന്നങ്ങളുടെ കച്ചവടം ; യുവാവ് പിടിയിൽ

0
പാലക്കാട്: പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരിൽ മുറുക്കാൻ കടയുടെ മറവിൽ കഞ്ചാവുൾപ്പെടെ ഉള്ള...

പന്തളം മങ്ങാരം റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

0
പന്തളം : ഒരു മാസത്തിലധികമായി പൈപ്പ് പൊട്ടിയൊഴുകുകയാണ്. പുതിയതായി ചെയ്ത...

ഇടുക്കി ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി അറസ്റ്റിലായി

0
ഇടുക്കി : തൊടുപുഴയില്‍ സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ ബിസിനസ്...

പാറശാല ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 50,900 രൂപയുമായി ഡ്രൈവിങ് സ്‌കൂൾ...

0
തിരുവനന്തപുരം: പാറശാല ആർടി ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ 50,900...