ശബരിമലയില്‍ ഭക്തരുടെ തിരക്ക് വര്‍ദ്ധിച്ചു ; വരുമാനവും ഉയര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ശബരിമല : മണ്ഡലകാലം ആരംഭിച്ച്‌ 27 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തീര്‍ത്ഥാടനത്തിന് തിരക്കേറുന്നു. 580000 അധികം ഭക്തരാണ് ശബരിമല ദര്‍ശനം നടത്തിയത്. 40 കോടിയില്‍ അധികം തുകയാണ് നടവരവ് ആയി ലഭിച്ചത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുകയും പരമ്പരാഗത പാതയിലൂടെ തീര്‍ത്ഥാടനം അനുവദിക്കുകയും ചെയ്ത സാഹചര്യത്തില്‍ 745102 ഭക്തര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്കിംഗ് നടത്തി. കഴിഞ്ഞ തവണത്തേക്കാള്‍ നടവരവ് കൂടിയിട്ടുണ്ട്. 40 കോടിയില്‍ അധികം തുക കാണിക്ക ഇനത്തില്‍ ലഭിച്ചു. കൂടാതെ ഈ കാണിക്ക വഴിയും അന്നദാന സംഭാവന ഇനത്തിലും പണം ദേവസ്വത്തിലേക്ക് ലഭിക്കുന്നുണ്ട്.

ഭാരത് ബയോടെക് എംഡി ഡോ.കൃഷ്ണ എല്ല ഒരു കോടി അന്നദാനത്തിനും ഹൈദരാബാദ് ആസ്ഥാനമായ ഹെക്‌ട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ ബി. പാര്‍ത്ഥസാരഥി കെട്ടിട നിര്‍മ്മാണത്തിനായി നാലര കോടി രൂപയും വാഗ്ദാനം നല്‍കി കഴിഞ്ഞു. എന്നാല്‍ കൊവിഡിന് മുന്‍പ് ഉള്ള തീര്‍ത്ഥാടന കാലത്ത് ഇതിലും അധികം നട വരവ് വന്നിരുന്നതായി ദേവസ്വം ഉദ്യോഗസ്ഥര്‍ പറയുന്നു. നിയന്ത്രണങ്ങളില്‍ കൂടൂതല്‍ ഇളവ് വന്നാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ സഹായം ഇല്ലാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയും എന്ന പ്രതീക്ഷയാണ് ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...