നിറപുത്തരി ആഘോഷങ്ങള്‍ക്കായി ശബരിമല നട‌ ഇന്ന് തുറക്കും

For full experience, Download our mobile application:
Get it on Google Play

ശബരിമല: നിറപുത്തരി ആഘോഷങ്ങള്‍ക്കായി ശബരിമല നട‌ ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. നാളെ പുലര്‍ച്ചെ 5.40നും ആറിനും ഇടയിലാണ് നിറപുത്തരി ചടങ്ങുകള്‍.പതിനെട്ടാംപടിക്ക് താഴെ നെല്‍ക്കതിര്‍ ശുദ്ധിവരുത്തി മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയും പരികര്‍മ്മികളും ചേര്‍ന്ന് പടി ചവിട്ടി സന്നിധാനത്ത് കിഴക്കേ മണ്ഡപത്തില്‍ എത്തിക്കും. തന്ത്രി കണ്ഠരര് മഹേശ്വരുടെ കാര്‍മ്മികത്വത്തില്‍ ദേവീ ചൈതന്യം ആവാഹിച്ച്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര പ്രദക്ഷിണം നടത്തി ശ്രീകോവിലില്‍ പ്രവേശിക്കും.

പൂജിച്ച നെല്‍ക്കതിര്‍ ശ്രീകോവിലിന് മുന്നിലും ഉപദേവതാ ക്ഷേത്രത്തിനു മുന്നിലും കെട്ടിത്തൂക്കിയ ശേഷം പുന്നെല്ല് കൊണ്ടുണ്ടാക്കിയ അവില്‍ നിവേദ്യമായി സമര്‍പ്പിക്കും.തുടര്‍ന്ന് ഭക്തര്‍ക്ക് പ്രസാദമായി നല്‍കും. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീര്‍ഥാടകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...

കോൺഗ്രസിനെ സിപിഎം പിന്തുണച്ചു ; ചേന്നം പള്ളിപ്പുറം പഞ്ചായത്ത് അവിശ്വാസ പ്രമേയം പാസ്സായി, ബിജെപിക്ക്...

0
പൂച്ചാക്കൽ (ആലപ്പുഴ) : ബി.ജെ.പി. ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത്പ്രസിഡന്റിനെതിരെ കോൺഗ്രസ്...