അയ്യപ്പസ്വാമിക്ക് 107.75 പവന്‍റെ സ്വര്‍ണമുത്തുമാല സമര്‍പ്പിച്ച്‌ ഭക്തന്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : അയ്യപ്പസ്വാമിക്ക് 107.75 പവന്‍റെ സ്വര്‍ണമുത്തുമാല സമര്‍പ്പിച്ച്‌ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഭക്തന്‍. വ്യവസായരംഗത്തെ വളര്‍ച്ചയ്ക്കുള്ള നന്ദി സൂചകമായാണ് തിരുവനന്തപുരം സ്വദേശിയായ ഭക്തന്‍ 41.29 ലക്ഷം രൂപ വില വരുന്ന മാല സമര്‍പ്പിച്ചത്. അയ്യപ്പന് പ്രിയങ്കരമെന്നു കരുതുന്ന ഏലയ്ക്കാമാലയുടെ ആകൃതിയില്‍ ഡിസൈന്‍ ചെയ്ത മാല തിരുവനന്തപുരത്തെ പ്രമുഖ ജൂവലറിയാണ് നിര്‍മ്മിച്ചത്. രുദ്രാക്ഷാകൃതിയിലാണ് സ്വര്‍ണ മുത്തുകള്‍. ശ്രീകോവിലിന് മുന്നിലെ ഭണ്ഡാരത്തില്‍ സമര്‍പ്പിക്കാനായിരുന്നു ഭക്തന്‍റെ തീരുമാനം.

വിലപിടിപ്പുള്ളതിനാലും ഭണ്ഡാരത്തിലിട്ടാല്‍ പൊട്ടിപ്പോകാന്‍ സാദ്ധ്യതയുള്ളതിനാലും ദേവസ്വം ജീവനക്കാര്‍ ഏറ്റുവാങ്ങുകയായിരുന്നു. ഉച്ചപൂജയ്ക്ക് വിഗ്രഹത്തില്‍ ചാര്‍ത്തിയശേഷം തന്ത്രി കണ്ഠരര് രാജീവരര് ദേവസ്വം മാനേജര്‍ക്ക് കൈമാറി. രസീതില്‍ തിരുവനന്തപുരം സ്വദേശിയായ ഭക്തന്‍ എന്നുമാത്രമാണ് രേഖപ്പെടുത്തിയത്. സമീപകാലത്ത് ലഭിച്ചതില്‍ ഏറ്റവും വിലപിടിപ്പുള്ള നേര്‍ച്ചയാണിത്. എവിടെ സൂക്ഷിക്കണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനം എടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...

കുരുതിക്കളമായി പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാത : റോഡ്‌ നിര്‍മ്മാണത്തിലെ അപാകത പ്രധാന...

0
പത്തനംതിട്ട : കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍...

എൻ.ടി.എയിൽ വൻ അഴിച്ചുപണി ; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണൽ ടെസ്റ്റിങ് ഏജന്‍സിക്കെതിരെ നടപടി. 47...

മന്ദമരുതി – വെച്ചൂച്ചിറ റോഡിലെ അപകടക്കെണി : വാർത്തയ്ക്ക് പിന്നാലെ റോഡിലെ ഗർത്തം മൂടി...

0
വെച്ചൂച്ചിറ : ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്ന മന്ദമരുതി - വെച്ചൂച്ചിറ...